Upcoming EventsUpcoming Programs for 2023 - 2024
KCS Table Tennis Tournament
![]() We are having 2023, Table Tennis tournament on August 6th, Sunday.
Registration starts from 1:00PM Tournament starts at 1.30pm. Two categories: Below 15 Kids(Boys and Girls, combined) Above 15 Adults (Men and Women combined) Venue: Knanaya Center, 1800 E Oakton St, Des Plaines, IL 60018 For more information please contact: James Vettikkatt 847 220 2227 Jeswin Edayadiyil 815 404 9831 Manju Kollappally 847 239 3305 Jomy Edayadiyil 815 404 6685 Jeslin Vettikkatt 847 254 1070 KCS Midterm election notification
As per the KCS Chicago’s Constitution, the term of current Liaison Board and 8 Legislative Board members ends in December 2023.
The election process will be done as per KCS Constitution. Following are the details of the election process: Publication of Voters List: July 31st, 2023 Last date to submit nominations: August 31st, 2023. Publication of accepted nominations: September 15, 2023 Last date to withdraw the nominations: September 30, 2023 Election if needed: October 28th, 2023 (Last Saturday of October from 9:00AM to 9:00PM) Nominations for the following positions are open: 1. Liaison Board Chairman -1 2. Liaison Board Vice Chairman -1 3. Liaison Board members - 3 4. Legislative Board members: 1from each KCS ward (wards are listed in KCS website) For eligibility requirements of each position, and details of the election process, please refer to KCS Constitution. All nominations should be submitted to the Liaison Board Chairman on or before August 31st, 10:00 PM CST 2023.If you have any questions, please reach out to any of the Liaison Board members. Requesting everyone’s cooperation and participation. KCS Badminton Tournament
![]() KCS is organizing the 2023 Biju Thuruthiyil Memorial Badminton Tournament on August 13th, Sunday.
Registration starts at 1.30PM. Tournament starts at 2PM. $10/- for adults and $5/- for kids per person, per category, towards rental and shuttle expenses. There will only be two categories: Category No.1: Adults: Above 15 yrs (Boys and Girls, Men and Women together). Category No.2: Kids: Below 15 yrs (Boys and Girls together). • Both categories are based on lottery picks, with certain criteria. • Kids category will be random. • Lottery picks to select teammates. • Adults category will be based on categorizing players into 3 different levels based on their predetermined level of performance, with due respect to all players. • Level 1 will be paired with players from Level 3 based on lottery. • Level 2 will be paired with players from the same Level. Basically, Level 2 will be categorized into A & B groups and then teams will be formed based on lottery. Venue: Egret Badminton Club. Address: 1251 Basswood Rd, Schaumburg, IL 60173. For more information please contact: James Vettikkatt- 847 220 2227 Jeswin Edayadiyil- 815 404 9831 Manju Kollappally- 847 239 3305 Jomy Edayadiyil- 815 404 6685 Jeslin Vettikkatt 847 254 1070 KCWFNA Summit 2023
*KCWFNA LADIES SUMMIT 2023, IN ORLANDO, FLORIDA!*
*THE GREATEST CELEBRATION OF SISTERHOOD!!* *REGISTRATION IS NOW OPEN!!!* *REGISTER NOW TO AVAIL THE CHEAPER EARLY BIRD RATE ($399)!!* *AN ALL-INCLUSIVE EXPERIENCE (ROOMS PLUS ALL MEALS) FOR JUST $399!!!* *Venue - Avanti Palms Resort and Conference Center* *EARLY BIRD TIME FRAME - JUNE 5th TO JULY 5th - $399* *LATE REGISTRATION - JULY 6th TO AUGUST 6th - $450* *Wait no longer and think no more!! Click on the registration link below and get ready to have a blast!!* https://docs.google.com/forms/d/e/1FAIpQLSfxjXzyckGmg3oA2IpzM8nC0TASJc07e8FtH_PteIzxHAMpeg/viewform *3 NIGHTS AND 4 DAYS OF PURE FUN!* *Event Dates - NOV 9th Evening to NOV 12th Morning.* *Come and join us as we embark on this beautiful, fun-packed, ladies only trip where we will share our love with each other and raise a toast to our Sisterhood!* ****Please pay the full registration fee to KCWFNA Treasurer, Manju Cibi Mulayanikunnel via Zelle - 404-452-5186 along with submitting your registration form within the time frame mentioned above.**** ****Please note that in order to participate in the Summit, you must be born to both Knanaya Parents, and if married, your spouse must be born to both Knanaya parents. In addition to this, you must be a member of your local Knanaya Catholic Association/Knanaya Catholic Women's Forum Unit.**** Register soon, and we will see you in ORLANDO! Thank you, Team KCWFNA *IMPORTANT UPDATES AND ADDITIONAL CLARITY REGARDING KCWFNA SUMMIT REGISTRATION* Your registration will only be complete when you make the payment ($399) to KCWFNA Treasurer, Manju Cibi Mulayanikunnel via Zelle at 404-452-5186 (this is the KCWFNA ACCOUNT). If for some reason you are not able to process payment to the above Zelle Account, you can Zelle the registration fees to Manju Mulayanikunnel's private account - Zelle at 404-429-4927. We received a few inquiries regarding rooms. Here is a breakdown: 1. Rooms are free if you have 4 ladies in a room. Registration fee of $399 must be paid by each participant. 2. Those who prefer an occupancy of 3 in a room, it will be at an additional cost of $50 per person along with the $399 registration fee. 3. Those who want an occupancy of 2 in a room, it will be at an additional cost of $100 per person along with the $399 registration fee. 4. Those who want an occupancy of 1 in a room (that is if you don't want to share your room with anyone), it will be at an additional cost of $150 along with the $399 registration fee. All meals and snacks starting from Nov 9th, Thursday, dinner to Nov 12th, Sunday, breakfast will be provided to all participants at *NO ADDITIONAL COST.* |
Current EventsNewly elected Liaison board and Legislative Board membersപാരമ്പര്യ സ്മരണയിൽ ചിക്കാഗോ കെ.സി.എസിന്റെ ക്നാനായ നൈറ്റ് അവിസ്മരണീയമായി!!!ചിക്കാഗോ കെ സി എസ് ഒക്ടോബർ ശനിയാഴ്ച വൈകുന്നേരം ചിക്കാഗോയിലെ ഐറിഷ് അമേരിക്കൻ ഹെറിറ്റേജ് സെന്ററിൽ വച്ച് നടത്തിയ ക്നാനായ നൈറ്റ് എന്ന ക്നാനായ മാമാങ്കം അവതരണ ശൈലികൊണ്ടും, സംഘാടക മികവുകൊണ്ടും അവർണ്ണനീയമായ ഒരു അനുഭവമായി മാറി. പ്രമുഖ മലയാള സിനിമാ നടനും, തിരക്കഥാകൃത്തും, സംവിധായകനുമായ ശ്രീ ജോയ് മാത്യു ക്നാനായ നൈറ്റ് ഉത്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ജെയിൻ മാക്കീൽ അധ്യക്ഷതവഹിച്ച യോഗത്തിൽ മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് പള്ളി വികാരി സിജു മുടക്കോടിയിൽ അച്ചൻ അനുഗ്രഹ പ്രഭാഷണം നടത്തി. കെ സി സി എൻ എ പ്രസിഡണ്ട് ഷാജി എടാട്ട്, കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, കെ സി വൈ എൽ എൻ എ വൈസ് പ്രസിഡണ്ട് ആൽവിൻ പിണറ്കയിൽ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു. ജോബി പണയപറമ്പിലും, ആൻ ജേക്കബ് തോട്ടിച്ചിറയും ചേർന്ന് പ്രാത്ഥനാഗാനം ആലപിച്ചു. സെക്രട്ടറി സിബു കുളങ്ങര അതിഥികളെ വേദിയിലേക്ക് സ്വാഗതം ചെയ്തു. തുടർന്ന് വൈസ് പ്രസിഡണ്ട് ജിനോ കക്കാട്ടിൽ സ്വാഗതപ്രസംഗവു, ട്രെഷറർ ബിനോയ് കിഴക്കനടിയിൽ നന്ദിയും പറഞ്ഞു.
വെകുന്നേരം അഞ്ചു മുപ്പതിന് ആരംഭിച്ച കലാപരിപാടികൾക്ക് ചുക്കാൻ പിടിച്ചത് എന്റർടൈൻമെന്റ് കമ്മിറ്റി ചെയർമാൻ അഭിലാഷ് നെല്ലാമറ്റം ആയിരുന്നു. ചാരി വണ്ടന്നൂർ, ടിമ്മി കൈതകത്തോട്ടിയിൽ, ചെൽസി പുല്ലാപ്പള്ളിൽ, ജോസ് മണക്കാട്ട്, മഞ്ചു കൊല്ലപ്പള്ളിൽ, ഫെബിൻ തെക്കനാട്ട് എന്നിവർ എം സി മാരായിരുന്നു. കലാപരിപാടികൾക്ക് കെ സി എസ് എക്സിക്യൂട്ടീവ്സ് ആയ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയ് കിഴക്കനടി, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവരോടൊപ്പം ബെക്കി ഇടിയാലിൽ, മഞ്ജിരി തേക്ക്നിൽക്കുന്നതിൽ, ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട്, ടോസ്മി കൈതക്കത്തൊട്ടിയിൽ, ഷൈനി വിരുത്തകുളങ്ങര, ജോണി തോട്ടപ്ലാക്കിൽ, ജീന മറ്റത്തിൽ, ക്രിസ്റ്റിന ചിറ്റിലക്കാട്ട്, സോനു പുത്തൻപുരയിൽ, ഭാവന കീഴവല്ലിയിൽ, ടീന വാക്കേൽ, ചിന്നു തോട്ടം, തോമസ് ഒറ്റക്കുന്നേൽ, എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. മനോജ് വഞ്ചിയിൽ രൂപകല്പന ചെയ്ത വീഡിയോ ഗ്രാഫിക്സ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. ചടങ്ങിൽ വച്ച് ബിജു തുരുത്തി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണമെന്റ് വിജയികളായ ജെസ്വിൻ ഇടയാടിയിൽ & ജുബിൻ വെട്ടിക്കാട്ട് ടീമിനും, ജോയ് ചെമ്മാച്ചേൽ മെമ്മോറിയൽ കർഷകശ്രീ അവാർഡ് ജേതാവ് സാബു & ലിസ്സി നെടുവീട്ടിലിനും, ചാക്കോ പൂവത്തിങ്കൽ മെമ്മോറിയൽ വിദ്യാഭ്യാസ അവാർഡ് ലഭിച്ച ജെയ്ബിലിൻ മാക്കിലിനും ഉപഹാരങ്ങൾ നൽകി. ഇതോടൊപ്പം കെ.സി.സി.എൻ.എ യുടെ കൺവെൻഷന്റെ കിക്ക് ഓഫും പ്രസിഡന്റ് ഷാജി എടാട്ടിന്റെയും, ആർ. വി. പി സ്റ്റീഫൻ കിഴക്കേകുറ്റിന്ടെയും നേതൃത്വത്തിൽ നടന്നു. സ്പോൺസർഷിപ്പിലൂടെ റെക്കോർഡ് തുക സമാഹരിക്കാൻ കഴിഞ്ഞതു വരും കൺവെൻഷനു വിജയപ്രതീക്ഷയേറി. കെ.സി.എസ് ചിക്കാഗോ കർഷകശ്രീ അവാർഡുകൾ പ്രഖ്യാപിച്ചു .ചിക്കാഗോ കെ സി എസ് ഓണം വർണ്ണശമ്പളമായി ആഘോഷിച്ചു.മലയാളികളുടെ മഹോത്സവം ആയ പൊന്നോണം കെ സി എസ് ആഘോഷിച്ചപ്പോൾ അതു ആൾ സാന്നിധ്യം കൊണ്ട്, പരിപാടികളുടെ മേന്മ കൊണ്ടും വിത്യസ്തമായി.
ഡെസ് പ്ലെയിൻസ് ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു. പിന്നീട് മാവേലി മന്നനെയും മറ്റ് വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടു കെ സി എസ് ഭാരവാഹികളുടെ നേതൃത്വത്തിൽ താലപ്പൊലിയും, പുലികളിയും, ചെണ്ടമേളവുമായി ആഘോഷമായ ഘോഷയാത്ര നടത്തി. കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫരീദാബാദ് രൂപത ചാന്സലർ റെവ. ഫാദർ ഡോക്ടർ മാത്യു ജോൺ പുത്തൻപറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉൽഘടനം ചെയ്തു. ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യ പ്രെഭാഷണം നടത്തി. കെ സി സി എൻ എ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി സി എൻ എ ആർ വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ്, കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ തുടങ്ങിയവർ ഓണാശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ സ്വാഗതവും, ട്രെഷറർ ബിനോയ് കിഴക്കനടി നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന്റെ എം സി ആയി സെക്രട്ടറി സിബു കുളങ്ങരയും, കലാപരിപാടികളുടെ എം സി ആയി അഭിലാഷ് നെല്ലാമറ്റവും, ഫെബിൻ തേക്കനാട്ടും പ്രവർത്തിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ടോസ്മി കൈതക്കതൊട്ടിയിലിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരയും, വനിതകളുടെ ശിങ്കാരിമേളവും, പുരുഷൻമാരുടെ ചെണ്ട മേളവും, വയലിൻ ഫ്യൂഷനും, ഗാനമേളയും മറ്റ് കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. അനിതയുടെ നേതൃത്വത്തിൽ വിമൻസ് ഫോറം ഒരുക്കിയ മനോഹരമായ അത്തപൂക്കളം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കെ വി ടീവി, ഏഷ്യാനെറ്റ്, ഫ്ലവേർസ് ടീവി തുടങ്ങിയ ടി വി ചാനലുകൾ പരിപാടികൾ സംപ്രേഷണം നടത്തി. മോനു വര്ഗീസ് നിശ്ചല ഛായാഗ്രഹണം കൈകാര്യം ചെയ്തു. റോയൽ ഗ്രോസറി ആൻഡ് കാറ്ററിംഗ് ആയിരുന്നു ഓണസദ്യ ഒരുക്കിയത്. ജെ ബി സൗണ്ട് ആൻഡ് ഡെക്കറേഷൻസ് ഒരുക്കിയ അലങ്കാരങ്ങൾ ക്നാനായ സെന്ററിനെ കൂടുതൽ മനോഹാരിയാക്കി. മലയാളികളുടെ മഹോത്സവം ആയ പൊന്നോണം കെ സി എസ് ആഘോഷിച്ചപ്പോൾ അതു ആൾ സാന്നിധ്യം കൊണ്ട്, പരിപാടികളുടെ മേന്മ കൊണ്ടും വിത്യസ്തമായി.
ഡെസ് പ്ലെയിൻസ് ക്നാനായ സെന്ററിൽ സംഘടിപ്പിച്ച ഓണാഘോഷങ്ങളിൽ എഴുന്നൂറിൽപരം അംഗങ്ങൾ പങ്കെടുത്തു. വൈകുന്നേരം അഞ്ച് മണിക്ക് ആരംഭിച്ച വിഭവ സമൃദ്ധമായ ഓണസദ്യ ഏഴരമണിവരെ നീണ്ടു. പിന്നീട് മാവേലി മന്നനെയും മറ്റ് വിശിഷ്ടാതിഥികളെയും ആനയിച്ചുകൊണ്ടു കെ സി എസ് ഭാരവാഹികളുടെ നേതൃത്വത്തിൽ താലപ്പൊലിയും, പുലികളിയും, ചെണ്ടമേളവുമായി ആഘോഷമായ ഘോഷയാത്ര നടത്തി. കെ സി എസ് പ്രസിഡണ്ട് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫരീദാബാദ് രൂപത ചാന്സലർ റെവ. ഫാദർ ഡോക്ടർ മാത്യു ജോൺ പുത്തൻപറമ്പിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉൽഘടനം ചെയ്തു. ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററ്റീവ് കെവിൻ ഓലിക്കൽ മുഖ്യ പ്രെഭാഷണം നടത്തി. കെ സി സി എൻ എ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി സി എൻ എ ആർ വി പി സ്റ്റീഫൻ കിഴക്കേക്കുറ്റ്, കെ സി ഡബ്ല്യൂ എഫ് എൻ എ സെക്രട്ടറി ഷൈനി വിരുത്തകുളങ്ങര, യുവജനവേദി നാഷണൽ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ തുടങ്ങിയവർ ഓണാശംസകൾ നേർന്നു. വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ സ്വാഗതവും, ട്രെഷറർ ബിനോയ് കിഴക്കനടി നന്ദിയും പറഞ്ഞു. സാംസ്കാരിക സമ്മേളനത്തിന്റെ എം സി ആയി സെക്രട്ടറി സിബു കുളങ്ങരയും, കലാപരിപാടികളുടെ എം സി ആയി അഭിലാഷ് നെല്ലാമറ്റവും, ഫെബിൻ തേക്കനാട്ടും പ്രവർത്തിച്ചു. വിമൻസ് ഫോറം പ്രസിഡന്റ് ടോസ്മി കൈതക്കതൊട്ടിയിലിന്റെ നേതൃത്വത്തിൽ നടന്ന തിരുവാതിരയും, വനിതകളുടെ ശിങ്കാരിമേളവും, പുരുഷൻമാരുടെ ചെണ്ട മേളവും, വയലിൻ ഫ്യൂഷനും, ഗാനമേളയും മറ്റ് കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റുകൂട്ടി. അനിതയുടെ നേതൃത്വത്തിൽ വിമൻസ് ഫോറം ഒരുക്കിയ മനോഹരമായ അത്തപൂക്കളം ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കെ വി ടീവി, ഏഷ്യാനെറ്റ്, ഫ്ലവേർസ് ടീവി തുടങ്ങിയ ടി വി ചാനലുകൾ പരിപാടികൾ സംപ്രേഷണം നടത്തി. മോനു വര്ഗീസ് നിശ്ചല ഛായാഗ്രഹണം കൈകാര്യം ചെയ്തു. റോയൽ ഗ്രോസറി ആൻഡ് കാറ്ററിംഗ് ആയിരുന്നു ഓണസദ്യ ഒരുക്കിയത്. ജെ ബി സൗണ്ട് ആൻഡ് ഡെക്കറേഷൻസ് ഒരുക്കിയ അലങ്കാരങ്ങൾ ക്നാനായ സെന്ററിനെ കൂടുതൽ മനോഹാരിയാക്കി. കെസിഎസ് ബോർഡ് ഓഫ് ഡയറക്ടർസ് പ്രതിഷേധം അറിയിച്ചു.
കോട്ടയം രൂപത അധ്യക്ഷൻ 7-20-23ൽ, ഇറക്കിയ സിർക്കുലർ (Circular#302), ജൂലൈ 25 ചൊവ്വാഴ്ച വൈകുന്നേരം കൂടിയ ബോർഡ് ഓഫ് ഡയറക്ടർസിന്റെ അടിയന്തര യോഗം ചർച്ചക്ക് എടുക്കുകയും, അതിലെ കോട്ടയം രൂപതയിലെ പ്രവാസി ക്നാനായ അംഗത്വം സംബന്ധിച്ചുള്ള നിർദ്ദേശം തള്ളുകയും യോഗത്തിന്റെ ശക്തമായ വിയോജിപ്പ് അറിയിക്കുകയും ചെയ്തു.
1911ൽ ക്നാനായക്കാരുടെ വംശീയവും, ആചാരപരവും ആയ പ്രത്യേകതകൾ കണക്കിലെടുത്തു, അവർക്കായി മാത്രം സ്ഥാപിച്ച കോട്ടയം രൂപത, അതിരുകളാൽ വേർതിരിക്കപെട്ട മറ്റേതെങ്കിലും സിറോ മലബാർ രൂപത പോലെയല്ല എന്നു യോഗം വിലയിരുത്തി. എറണാകുളം, ചെങ്ങനാശേരി വികാരിയത്തുകളിൽ പെട്ട ക്നാനായ ദേവാലയങ്ങൾ മാത്രം വേർപെടുത്തി കോട്ടയം വികാരിയത്തു സ്ഥാപിച്ചതു, അതിരുകൾ നോക്കിയല്ല, ഭിന്ന സമുദായക്കാരുടെ സമാധാനത്തിനും, ആൽമിയ അഭിലാഷങ്ങൾക്കും വേണ്ടി ആണ് എന്നു സ്ഥാപന ബുളയിൽ തന്നെ പറഞ്ഞിട്ടുള്ളതാണല്ലോ. അതുകൊണ്ട് തന്നെ ക്നാനായക്കാർ ലോകത്തു എവിടെ ആയാലും, അതിരുകൾ നോക്കാതെ കോട്ടയം രൂപതയുമായുള്ള ബന്ധം പൊക്കിൾ കൂടി ബന്ധം പോലെ സൂക്ഷിക്കുന്നു. ഈ ഒരു ബന്ധം ആണ് കോട്ടയം രൂപതയിലെയും മാതൃ ഇടവകകളിലെയും നിർമ്മാണ പ്രവർത്തനങ്ങൾക്കും, ചാരിറ്റി ആവശ്യങ്ങൾക്കും കൈയയച്ചു സംഭാവനകൾ ചെയ്യാനും, ക്നാനായക്കാരുടെ ഏക രൂപതയായ കോട്ടയം രൂപതയുടെ എൻഡോഗമസ് ആയുള്ള അംഗത്വം സംരക്ഷിക്കാൻ നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്നു കോടികൾ മുടക്കാനും പ്രവാസി ക്നാനായക്കാർക്ക് പ്രചോദനം നൽകിയത്. അങ്ങനെ ഉള്ള പ്രവാസി ക്നാനായക്കാർ രൂപതയുടെ പരിധിയിൽ നിന്നും മൂന്നു മാസം വെളിയിൽ താമസിച്ചാൽ അംഗത്വം നഷ്ട പെടുമെന്നും അതാതു സ്ഥലത്തെ സിറോ മലബാർ ഇടവകളിലെ അംഗം ആകണമെന്നും ഉള്ള സർക്യൂലറിലെ നിർദ്ദേശം നിരുത്തരവാദവും പ്രതിഷേധർഹവുമായി യോഗം കണക്കാക്കി. സിറോ മലബാർ രൂപതയിൽ നിന്നും ക്നാനായകാരെ സ്വാതന്ത്രരാക്കി കോട്ടയം രൂപത സ്ഥാപിച്ച ദൈവദാസൻ മാക്കിൽ പിതാവും അതനുവദിച്ച വുശുദ്ധ പത്താം പീയുസ് പോലുള്ള പുണ്യ പിതാക്കൻമാരുടെ ശ്രമങ്ങൾ പാഴാക്കും വിധം സിറോ മലബാർ രൂപതയുടെ നിയമങ്ങൾ ദെത്തെടുത്തു കോട്ടയം രൂപതയെ മറ്റൊരു സിറോ മലബാർ രൂപത ആക്കാതെ, ക്നാനായ പാരമ്പര്യങ്ങളുടെയും ആചാരങ്ങളുടെയും പ്രത്യേകത കണക്കിലെടുത്തു, കോട്ടയം രൂപതയുടെ തനിമയും അന്തസത്തയും നില നിർത്താൻ രൂപത നേതൃത്വം തയ്യാർ ആകണമെന്നും യോഗം ആവശ്യപ്പെട്ടു. കെസിഎസ് പ്രസിഡന്റ് ജെയിൻ മാക്കിൽ അധ്യക്ഷത വഹിച്ച ബോർഡ് മീറ്റിംഗിൽ, വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, സെക്രട്ടറി സിബു കുളങ്ങര, ജോയിൻ സെക്രട്ടറി തോമസ്കുട്ടി തേക്കുംകാട്ടിൽ, ട്രഷറർ ബിനോയി കിഴക്കേനടി, കെസിസിഎന്നെ പ്രസിഡന്റ് ഷാജി എടാട്ട്, ആർ വി പി സ്റ്റീഫൻ കിഴക്കേകുറ്റു, ലെജിസ്ലേറ്റീവ് ചെയർമാൻ സാബു തറതട്ടേൽ, ലൈസൺ ബോർഡ് ചെയർമാൻ പോൾസൺ കുളങ്ങര, കൂടാതെ മറ്റു നിരവധി ബോർഡ് അംഗങ്ങളും പങ്കെടുത്തു സംസാരിച്ചു. കെ സി എസ് ചിക്കാഗോയുടെ യുവജനോത്സവം വർണ്ണ വിസ്മയമായി
മെയ് ആറു ശനിയാഴ്ച കെ സി എസ് ക്നാനായ സെന്ററിലെ നാലു സ്റ്റേജുകളിലായി രാവിലെ ഒൻപതരയോടെ ആരംഭിച്ച മത്സരങ്ങളിൽ നാല്പതില്പരം ഗ്രൂപ്പിനങ്ങളിലും നാല്പതോളം വ്യക്തിഗത ഇനങ്ങളിലുമായി നാനൂറ്റിയന്പതോളം കുട്ടികൾ, കെസിഎസ് ചിക്കാഗോ നടത്തിയ യുവനോത്സവത്തിൽ, തങ്ങളുടെ കലാവിരുതുകളുടെ മാറ്റുരച്ചു. നൂതനവും, വാശിയുമേറിയ മത്സരങ്ങളിൽ നിന്നും ലെന കുരുട്ടുപറമ്പിൽ കലാതിലകവും, റാം താന്നിച്ചുവട്ടിൽ കലാപ്രതിഭയുമായി. ഇഷാന പുതുശ്ശേരിൽ, സാന്ദ്ര കുന്നശ്ശേരിൽ എന്നിവർ റൈസിംഗ് സ്റ്റാർസ് ആയും തിരഞ്ഞെടുക്കപ്പെട്ടു.ക്നാനായ സെന്ററിൽ നാലു സ്റ്റേജുകളിലായി നടത്തപ്പെട്ട മത്സരങ്ങൾക്ക് കഴിഞ്ഞ വർഷത്തെ കലാതിലകമായ എമ്മ തോട്ടം നിലവിളക്കുതെളിയിച്ചു തുടക്കം കുറിച്ചു. കലാമേളയ്ക്ക് യുവജനോത്സവ കമ്മറ്റി ചെയർ പേഴ്സൺ ബിനു ഇടകരയിൽ, കമ്മറ്റി അംഗങ്ങൾ ആയ അഭിലാഷ് നെല്ലാമറ്റം, ജോയി ഇണ്ടിക്കുഴി, മഞ്ജു കൊല്ലപ്പള്ളിൽ, കെവിൻ വടക്കേടത്തു, ജോമി ഇടയാടിയിൽ, ദിലീപ് മാധവപ്പള്ളിൽ,ബെക്കി ഇടിയാലിൽ എന്നിവരോടൊപ്പം കെ സി എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജെയിൻ മാക്കിൽ, ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, ബിനോയ് കിഴക്കനടി, തോമസ്കുട്ടി തേക്കുംകാട്ടിൽ എന്നിവർ നേതൃത്തും നൽകി.കെ സി സി എൻ എ പ്രെസിടെന്റു ഷാജി ഏടാട്ടും കെ സി എസിന്റെ പോഷക സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു.
ചിക്കാഗോ സിറ്റി സോഷ്യൽ മീറ്റ് ആൻഡ് ഗ്രീറ്റ് കിക്കോഫ് ഉത്ഘാടനം ചെയ്തു.
നോർത്ത് അമേരിക്കയിലെയും കാനഡയിലെയും ക്നാനായ യുവതി യുവാക്കൾക്ക്, പരസ്പരം കണ്ടുമുട്ടുവാനും പരിചയപ്പെടുവാനും, ചിക്കാഗോ സിറ്റി സോഷ്യൽ എന്ന പേരിൽ, നടത്തുന്ന മീറ്റ് ആൻഡ് ഗ്രീറ്റ് പരിപാടിയുടെ, കിക്ക് ഓഫ് നടത്തുകയുണ്ടായി. ഏപ്രിൽ 16ന് ഞായറാഴ്ച വൈകുന്നേരം, ഡെസ്പ്ലൈൻസിലുള്ള ക്നാനായ സെൻട്രറിൽ വച്ച് നടത്തിയ, ക്നായി തൊമ്മൻ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ വച്ചാണ് കിക്ക് ഓഫ് നടത്തിയത്. കെസിസി എന്നെ പ്രസിഡന്റ് ഷാജി എടാട്ട്, കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, മറ്റ് കെസിഎസ് കെസിസി എന്നെ എക്സിക്യൂട്ടീവ് അംഗങ്ങൾ, ബഹുമാന്യ വൈദികൻ, ഫാ : ടോമി വട്ടുകുളം എന്നിവരുടെ സാന്നിധ്യത്തിൽ, വച്ചു സ്പോൺസർസിൽ നിന്നും ചെക്ക് സ്വീകരിച്ചു, കെസിസിഎന്നെ പ്രസിഡന്റ് ഷാജി എടാട്ട് മീറ്റ് ആൻഡ് ഗ്രീറ്റ് ഉദ്ഘാടനം ചെയ്തു. മെഗാ സ്പോൺസർ ആയി ടോണി കിഴക്കേകുറ്റു, ഗ്രാൻഡ് സ്പോൺസർ ആയി ഷെയിൻ നെടിയകാല, പുന്നൂസ് തച്ചേട്ട് ജോസ് പിണറക്കയിൽ, രാജു നെടിയകാലയിൽ, സ്പോൺസർസ് ആയി മനോജ് വഞ്ചിയിൽ, ജെറിൻ പൂതക്കരി എന്നിവരും ഇതു വരെ മുന്നോട്ടു വരുകയുണ്ടായി. കെ സി എസ് ചിക്കാഗോ കെസിസിഎന്നെ യുടെ സഹകരണത്തോടെ നടത്തുന്ന പ്രസ്തുത പരിപാടിക്കു നല്ല പ്രതികരണം ഇതു വരെ ലഭിച്ചത്. കെ സി എസ് നെ പ്രതിനിധികരിച്ചു ബെക്കി ഇടിയാലിൽ, ക്രിസ് കട്ടപ്പുറം, ജെറിമി തിരുനല്ലി പറമ്പിൽ എന്നിവരും, കെസിസിഎന്നെ പ്രതിനിധികളായി ജോബിൻ കക്കാട്ടിൽ, ഫിനു തൂമ്പനാൽ, നവോമി മാന്തുരുത്തി എന്നിവരും മീറ്റ് ആൻഡ് ഗ്രീറ്റ് കോർഡിനെറ്റേഴ്സ് ആയി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് കെ സി എസ്, കെസിസി എന്നെ എക്സിക്യൂട്ടീവ്മായോ, ഇവന്റ് കോഡിനേറ്റേഴ്സ് ആയോ ബന്ധപ്പെടുക.
KCCNA Election 2023
The KCS Chicago Executives and all National Council members from Chicago KCS unanimously endorse our National Council member Shaji Edat for the post of KCCNA President for upcoming KCCNA election.
We believe Shaji Edat who has proven his leadership as KCS President, leader of various Community and Professional organizations can lead us through this time of challenges and unite the community to fight for our fundamental values and existence. His experience in mobilizing the youth, passion in community service, upholding and practicing the traditional values and principles of Knanaya community will hold the community together at this time of turbulence, protect Endogamy and Save KCCNA. We wish him all the Best at upcoming KCCNA election and extend our full support on his mission. For KCS Chicago Jain Makil (President) Gino Kakkattil (Vice President) Sibu Kulangara (Secretary) Thomas Kutty Thekkumkattil (Joint Secretary) Binoy Kizhakkanadiyil (Treasurer) Cyril Kattapuram (National Council Member) Stephen Kizhakkekuttu (National Council Member) Roy Nedumchira (National Council Member) Bijumon Kannachamparambil (National Council Member) Philo Manappallil (National Council Women Rep) Becky Idiyalil (National Council Youth Rep) Shiny Viruthakulangara (KCWFNA Secretary) Albin Pulikunnel (KCYNA President) Alvin (Unni) Pinarkayil (KCYLNA Vice President) കെ സി എസ് കപ്പിൾസ് നൈറ്റ്, വർണ്ണാഭമായി കൊണ്ടാടി
കെ സി എസ് ചിക്കാഗോ, വാലന്റൈൻസ് ഡേ യോടനുബന്ധിച്ച്, നടത്തിയ കപ്പിൾസ് നൈറ്റ് 2023 പുതുമയാർന്ന പരിപാടികളും, രുചികരമായ ബാങ്ക്വറ്റ് ഡിന്നറും നൂതന ഗെയിമുകളും ഒക്കെയായി ഏറെ ശ്രദ്ധേയമായി. ഫെബ്രുവരി 26, ഞായറാഴ്ച, ഡസ്പ്ലെയിൻസിൽ ഉള്ള ക്നാനായ സെന്ററിൽ വച്ച് നടത്തിയ, കപ്പിൾസ് നെറ്റിൽ, ഹവായിൻ ഡാൻസ്, മ്യൂസിക്കൽ ഗെയിംസ്, കുസൃതി ചോദ്യങ്ങൾ, മറ്റ് തമാശ പരിപാടികൾ ഉൾപ്പെടെ, വളരെ ചിട്ടയോടും, ആസ്വാദ്യകരവുമായ രീതിയിൽ, സംഘടിപ്പിച്ച, പ്രസ്തുത പരിപാടി ഏവരുടെയും പ്രശംസ പിടിച്ചു പറ്റി. കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ, വൈസ് പ്രസിഡന്റ് ജിനോ കക്കാട്ടിൽ, സെക്രട്ടറി സിബു കുളങ്ങര, എന്നിവർക്ക് പുറമേ, കപ്പിൾസ് നൈറ്റ് കോഡിനേറ്റേഴ്സ് ആയി പ്രവർത്തിച്ച, അഭിലാഷ് നെല്ലാമറ്റം, ഡോക്ടർ അലക്സ് കറുകപ്പറമ്പിൽ, ജിനോയ് കവലക്കൽ, ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട്, മഞ്ജു കൊല്ലപ്പള്ളി, മഞ്ചരി തേക്ക് നിൽക്കുന്നതിൽ, ടോസ്മി കൈതക്കത്തൊട്ടിയിൽ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ജോയിസ് പുത്തൻപുരയിൽ, സോനു പുത്തൻപുരയിൽ എന്നിവരുടെ വ്യത്യസ്ത ശൈലിയിലുള്ള അവതരണം, ഏറെ ആകർഷകമായി. ചാരി വണ്ടന്നൂരിന്റെ നേതൃത്വത്തിൽ നടത്തിയ, കപ്പിൾസ് ഗെയിംസ്, റൊണാൾഡ് പൂക്കുമ്പന്റെ നേതൃത്വത്തിൽ നടത്തിയ കുസൃതി ചോദ്യങ്ങൾ, സൽമ നെല്ലാമറ്റം, ബിനി ചാലുങ്കൽ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മ്യൂസിക്കൽ ഗെയിംസ്, എന്നിവ പരിപാടികൾക്ക് കൊഴുപ്പ് ഏകി.
കപ്പിൾസ് നൈറ്റിനോട് അനുബന്ധിച്ചു നടത്തിയ, റീൽസ് ആൻഡ് ഫോട്ടോ ചലഞ്ച്, സോഷ്യൽ മീഡിയയിൽ വൻ തരംഗമായി. റിൽസ് കോമ്പറ്റീഷനിൽ വിപിൻ ആൻഡ് ബിനീ ചാലുങ്കൽ, അഭിലാഷ് ആൻഡ് സൽമാ നെല്ലാമറ്റം, ഫെബിൻ ആൻഡ് ജീന മറ്റത്തിൽ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഫോട്ടോ ചലഞ്ചിൽ അരുൺ ആൻഡ് ജെന്നി നെല്ലാമറ്റം ഒന്നാം സ്ഥാനവും, തമ്പി ആൻഡ് ഷൈനി വരുത്തി കുളങ്ങര, രണ്ടാം സ്ഥാനവും, ജിജു ആൻഡ് ഷാനിൽ പീറ്റേഴ്സ് വെട്ടിക്കാട്ട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഡോക്ടർ അലക്സ് കറുകപ്പറമ്പിൽ നേതൃത്വത്തിൽ നടത്തിയ, ഘോഷയാത്രയിൽ, ഏറ്റവും നല്ല പെർഫോമൻസിന്, ജോയിസ് ആൻഡ് സോനു പുത്തൻപുരയിലും, ഏറ്റവും ആകർഷകമായ, ഔട്ട്ഫിറ്റിന്, ജസ്റ്റിൻ ആൻഡ് ഷോമാ തെങ്ങനാട്ടും പ്രൈസ് കരസ്ഥമാക്കി. ബെന്നി തിരുനെല്ലിപറമ്പിലിന്റെ നേതൃത്വത്തിൽ കെസിവൈഎൽ അംഗങ്ങൾ, ജഡ്ജസ് യും, മോനു വര്ഗീസ് ക്യാമറയും, ജെബി സൗണ്ട് ഡെക്കറേഷൻ, സൗണ്ട് എന്നിവ കൈകാര്യം ചെയ്തപ്പോൾ കെസിഎസ് ന്റെ ചരിത്രത്തിലെ ഒരു പൊൻ തൂവൽ ആയി ഈ പരിപാടി മാറി. ഓഫൺ പെട്രോളിയം, ഗ്രാൻഡ് സ്പോൺസറും, അഗസ്റ്റിൻ ആലപ്പാട്ട് ആൻഡ് ഫാമിലി, സ്പോൺസറും, റോയൽ ഗ്രോസറിസ്, സമ്മാനങ്ങളും സ്പോൺസർ ചെയ്തു. പരിപാടികൾ KVTV ലൈവ് ആയി സംപ്രേഷണം ചെയ്തു. Chicago KCS - New building Board Members
ജനുവരി 15 ഞായറാഴ്ച 1 മണിക്ക് ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ കെ. സി. എസ്. പ്രസിഡന്റ് ജെയിൻ മാക്കിലിന്റെ അധ്യക്ഷതയിൽ ചേർന്ന സോഷ്യൽ ബോഡി യോഗത്തിൽ, ബിൽഡിംഗ് ബോർഡിലേക്ക് കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ ഐക്യകൺഠേന തിരഞ്ഞെടുക്കപ്പെട്ടു.
കുര്യൻ തോട്ടിച്ചിറ, സിബി കൈതക്കത്തൊട്ടിയിൽ എന്നിവർ കെ. സി. എസിന്റെ വിവിധ തസ്ഥിതികളിൽ ഇതിനു മുൻപ് പ്രവ്യര്തത്തിച്ച് മികവ് തെളിയിച്ചിട്ടുള്ള വ്യക്തികൾ ആണ്.. കെ. സി. എസിന്റെ എല്ലാ സ്ഥാവര വസ്തുക്കളുടെയും ചുമതല നിർവഹിക്കുന്ന ബിൽഡിംഗ് ബോർഡിലേക്കാണ് ഇവർ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), സിബു കുളങ്ങര (സെക്രട്ടറി), ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സോഷ്യൽ ബോഡി യോഗത്തിന് നേത്യുത്വം നൽകി. Christmas Carol
![]()
Chicago KCS - Matrimonial Fund Inaguration
ക്നാനായ സമുദായം ഇന്ന് നേരിടുന്ന നിയമപരവും സഭാത്മകവുമായ വെല്ലുവിളികൾക്ക് പുറമെ, സാമൂഹികമായ നേരിടുന്ന വെല്ലുവിളി ആണ് സമുദായത്തിൽ നിന്ന് തന്നെ വിവാഹം കഴിക്കാൻ പറ്റാത്ത അവസ്ഥ. സമുദായത്തിൽ പ്രായം ചെന്നിട്ടും ജീവിതപങ്കാളികളെ കണ്ടെത്താൻ പറ്റാതെ, വിവാഹം കഴിക്കാത്ത ചെറുപ്പക്കാരുടെ എണ്ണം ഏറി വരികയാണ്. അവർക്ക് പരസ്പരം കണ്ടുമുട്ടാനും ആശയവിനിമയം നടത്താനും ഉള്ള വേദികൾ ഒരുക്കുവാൻ ആയി, കെ സി എസ് പുതിയ നേതൃത്വത്തിന്റെ കീഴിൽ തുടങ്ങിയ പദ്ധതി ആണ് ക്നാനായ മാട്രിമണി ഫണ്ട്.
മാട്രിമോണിയൽ ഫണ്ട് ഉദ്ഘാടനം, നെടിയകാലയിൽ രാജു ആൻഡ് കുഞ്ഞമ്മ ദമ്പതികളിൽ നിന്നും, ആദ്യ ചെക്ക് സ്വീകരിച്ച്, കൊണ്ടു കെ സി എസ് പ്രസിഡന്റ് ജയിൻ മാക്കിൽ ഉദ്ഘാടനം ചെയ്തു.. ക്നാനായ സമുദായം നേരിടുന്ന ഈ സാമൂഹിക പ്രശ്നം പരിഹരിക്കുവാൻ, ഇവിടെയും നാട്ടിലും സന്നദ്ധ സംഘടനകളുടെ സഹായത്തോടെ, "മീറ്റ് ആൻഡ് ഗ്രീറ്റു" പരിപാടികൾ സംഘടിപ്പിക്കുവാൻ ഈ ഫണ്ട്, വിനിയോഗിക്കുമെന്ന് ജയിൻ മാക്കിൽ തന്റെ പ്രസംഗത്തിൽ വിശദീകരിച്ചു. കൂടാതെ എൻഡോഗമസ് വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുവാനും,നാട്ടിൽ നിർധനരായ ക്നാനായക്കാർക്ക് വിവാഹ സഹായനിധിയായിട്ടും ഈ ഫണ്ട് ഉപയോഗിക്കാവുന്നതാണ്. പ്രസ്തുത ചടങ്ങിൽ കെ സിസി എന്നെ പ്രസിഡന്റ് ശ്രീ സിറിയേക് കൂവക്കാട്ട്, നാഷണൽ കൌൺസിൽ അംഗങ്ങളായ ഷാജി എടാട്ട്, സ്റ്റീഫൻ കുഴക്കേകൂറ്റ്, റോയ് നെടുംചിറ, സിറിൽ കട്ടപ്പുറം, ബിജു കണ്ണച്ചാൻപറമ്പിൽ, കെസിഎസ് എക്സിക്യൂട്ടീവ് അംഗങ്ങളായ ജിനോ കക്കാട്ടിൽ, സിബു കുളങ്ങര, തോമസുകുട്ടി തെക്കുംകാട്ടിൽ, ബിനോയ് കിഴക്കനടിയിൽ, എന്നിവരും പങ്കെടുത്തു. ഷിക്കാഗോ കെ. സി. എസ്സ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു
ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ക്നാനായ ലീഗൽ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. മുൻ കെ. സി. എസ്സ് പ്രസിഡന്റ് ഷാജി എടാട്ടിന്റെ കൈയ്യിൽ നിന്നും ചെക്ക് കെ. സി. സി. എൻ. എ. പ്രസിഡന്റ് ശ്രീ. സിറിയക് കൂവക്കാടൻ സ്വീകരിച്ചുകൊണ്ടാണ് ഫണ്ട് സമാഹരണത്തിന് തുടക്കം കുറിച്ചത്. കെ. സി. എസ്സ് പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്), ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവർ സന്നിഹിതരായിരുന്നു. കെ. സി. എസ്സ് പ്രസിഡന്റായി അധികാരം ഏറ്റെടുത്ത ശ്രീ. ജെയിൻ മാക്കീലിന്റെ നേത്രുത്വത്തിലാണ് ക്നാനായ ലീഗൽ ഫണ്ട് സമാഹരണം നടത്തുന്നത്.
ചിക്കാഗോ കെസിഎസ് സമാഹരിച്ച് ലീഗൽ ഫണ്ടിന്റെ ആദ്യ തുക, നവീകരണ സമിതിയുമായുള്ള കേസിൽ കക്ഷി ചേർന്ന് കെസിസി എന്നെയുടെ ഫണ്ടിലേക്ക് നൽകി. ഷിക്കാഗോ കെ. സി. എസ്സിന്റെ പ്രവർത്തനങ്ങളെ ശ്രീ. സിറിയക് അഭിനന്ദിക്കുകയും, പുതിയ നേതൃത്വത്തിന് എല്ലാ ഭാവുകങ്ങൾ ആശംസിക്കുകയും ചെയ്തു. നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന സ്വവംശനിഷ്ഠ അഭംഗുരം പിന്തുടരണമെന്നും, അത് പരിപാലിക്കുന്നതിനായി ഏതറ്റം വരേയും താൻ പോകുമെന്നും ശ്രീ. ഷാജി എടാട്ട് ഏറ്റം ശക്തമായ ഭാഷയിൽ സംസാരിച്ചു. ശ്രീ. ജെയിൻ മാക്കീൽ സിറിയക് കൂവക്കാടനും, ഷാജി എടാട്ടിനും നന്ദി പ്രകാശിപ്പിച്ചു. ഷിക്കാഗോ കെ. സി. എസ്സ് പുതിയ ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു
ഡിസംബർ 10 ശനിയാഴ്ച വൈകുന്നേരം ഷിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ 2022 –24 കാലഘട്ടത്തിലേക്കുള്ള പുതിയ കെ. സി. എസ്സ് ഭരണസമിതി സത്യപ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, ശ്രീ. ജിനോ കക്കാട്ടിൽ (വൈസ് പ്രസിഡന്റ്) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു, തുടർന്ന് ശ്രീ. സിബു കുളങ്ങര (സെക്രട്ടറി), ശ്രീ. തോമസ്കുട്ടി തേക്കുംകാട്ടിൽ (ജോയിന്റ് സെക്രട്ടറി), ശ്രീ. ബിനോയ് കിഴക്കനടിയിൽ (ട്രഷറർ) എന്നിവരെ നോമിനേറ്റ് ചെയ്യുകയും അവർ എക്സിക്യൂട്ടീവ് അംഗങ്ങളായി നിറഞ്ഞ സദസ്സിൽ സത്യപ്രതിജ്ഞ ചെയ്തു. ലെയ്സൺ ബോർഡ് ചെയർമാൻ ശ്രീ. പോൾസൺ കുളങ്ങരയാണ് പുതിയ ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്. ശ്രീ. ഷാജി എടാട്ട്, ശ്രീ. സ്റ്റീഫൻ കിഴക്കേക്കുറ്റ്, ശ്രീ. റോയ് നെടുംചിറ, ശ്രീ. സിറിൽ കട്ടപ്പുറം എന്നിവർ നാഷണൽ കൗൺസിൽ അംഗങ്ങളായായും, വുമൺ റെപ്രെസെന്ററ്റീവ് ആയി ശ്രീമതി പീന മണപ്പള്ളിയും, യൂത്ത് റെപ്രെസെന്ററ്റീവ് ആയി ശ്രീമതി ബെക്കി ജോസഫ് ഇടിയാലിയും സത്യപ്രതിജ്ഞ ചെയ്തു. ഇതേതുടർന്ന് ലെജിസ്ലേറ്റീവ് അംഗങ്ങളായി ജോസ്മോൻ കടവിൽ (വാർഡ് 1), ജോണി ജേക്കബ് തൊട്ടപ്ലാക്കൽ (വാർഡ് - 2), മെർലിൻ പറവതൊടത്തിൽ (വാർഡ് - 3), ജോസ് കുരുവിള ചേത്തലികരോട്ട് (വാർഡ് - 4), ബിനു എബ്രാഹം ഇടകരയിൽ (വാർഡ് - 5), ടിനോ ജോയ് വളത്താട്ട് (വാർഡ് - 6), അഭിലാഷ് സൈമൺ നെല്ലാമറ്റം (വാർഡ് - 7), അനിൽ ജേക്കബ് മറ്റത്തികുന്നേൽ (വാർഡ് - 8) എന്നിവർ സത്യപ്രതിജ്ഞ ചെയ്തു.
അധികാരം ഏറ്റെടുത്ത പുതിയ പ്രസിഡന്റ് ശ്രീ. ജെയിൻ മാക്കിൽ, അടുത്ത 2 വർഷത്തേക്കുള്ള ആസൂത്രിത പരിപാടികളും പ്രവർത്തനങ്ങളുടെ രൂപരേഖ അവതരിപ്പിക്കുകയും, തങ്ങളെ തിരഞ്ഞെടുത്ത എല്ലാ കെ. സി. എസ്സ് അംഗങ്ങൾക്കുമുള്ള പ്രത്യേകം നന്ദി പ്രകാശിപ്പിക്കുകയും, തുടർന്നുള്ള പ്രവർത്തങ്ങൾക്കുള്ള സഹകരണം അഭ്യർത്തിക്കുകയും ചെയ്തു, ഷിക്കാഗോ കെ. സി. എസ്സിനെ പ്രതിനിധാനം ചെയ്ത് കെ. സി. സി. എൻ. എ. പ്രസിഡന്റായി മത്സരിക്കുന്ന ശ്രീ. ഷാജി എടാട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു. താൻ പ്രസിഡന്റ് ആയാൽ ക്നാനായ സമുദായത്തിന്റെ അടിസ്ഥാന മൂല്യങ്ങളായ ജന്മം കൊണ്ട് മാത്രമല്ല കർമ്മങ്ങൾ കൊണ്ടും കൂടി മാത്രമേ ക്നാനായക്കാരനാകുകയുള്ളുവെന്നും, നമ്മുടെ ഇപ്പോഴത്തെ പ്രതിസന്ധികളെ സധൈര്യം നേരിട്ടുകൊണ്ട് ക്നാനായ സമുദായത്തിന്റെ കെട്ടുറപ്പും ഐക്യവും കാത്തുസൂക്ഷിക്കുമെന്നും, യുവജനങ്ങളെ മുഖ്യധാരയിലേക്ക് വളർത്തികൊണ്ട് വരികയാണ് തന്റെ ലക്ഷ്യമെന്നും തന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രവർത്തിക്കണമെന്ന് അഭ്യർത്തിക്കുകയും ചെയ്തു. ശ്രീ. ജെയിൻ മാക്കിൽ മുൻ എക്സിക്കുട്ടീവിന്റെ പ്രവർത്തങ്ങളെ അഭിനന്ദിക്കുകയും, പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എല്ലാ ബോർഡ് അംഗങ്ങളെ അനുമോദിക്കുകയും, ലെയ്സൺ ബോർഡ് അംഗങ്ങളായ പോൾസൺ കുളങ്ങര, മാത്യു ഇടിയാലി, ജോയ് ഇണ്ടിക്കുഴി, ജോയൽ ഇലക്കാട്ട്, ബിജു വക്കേൽ എന്നിവർക്ക് നന്ദി പറയുകയും ചെയ്തു. ഈ സത്യപ്രതിജ്ഞ ചടങ്ങ് ഏറ്റവും മനോഹരമാക്കിയ ദൈവത്തിനും, യോഗത്തിൽ പെങ്കെടുത്ത ഏവർക്കും ഹ്യദയപൂർവം നന്ദി അർപ്പിക്കുകയും ചെയ്തു. ഇതേതുടർന്ന് വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു. |
KCS WARDS
WARD 1: Addison, Algonquin, Barrington, Bartlett, Bensenville, Bloomingdale, Brookfield, Carol Stream, Carpentersville, Elmwood Park, Glen Ellyn, Glendale Heights, Hoffman Estates, Itasca, Lombard, Melrose Park, Oak Park, Roselle, Schaumburg, Streamwood, Villa Park, Wood Dale
WARD 2: Aurora, Bolingbrook, Burr Ridge, Darien, Downers Grove, Elmhurst, Lemont, Lisle, Naperville, Oswego, Westmont, Woodridge
WARD 3: Evergreen Park, Flossmoor, Indiana, Iowa, Missouri, Oak Forest, Orland Park, Palos Hills, Peoria, Rockford, Springfield, Sugar Grove, Tinley Park, Urbana, Wisconsin, Woodstock
WARD 4: Des Plaines East (East of Dee Rd)
WARD 5: Morton Grove, Niles, Park Ridge
WARD 6: Chicago, Calumet Park, Lincolnwood, Skokie
WARD 7: Arlington Heights, Des Plaines West (west of Dee Rd), Mount Prospect, Prospect Heights
WARD 8: Glenview, Grayslake, Gurnee, Lake Zurich, Long Grove, Northbrook, Palatine, Riverwood, Round Lake, Vernon Hills, Wheeling
WARD 2: Aurora, Bolingbrook, Burr Ridge, Darien, Downers Grove, Elmhurst, Lemont, Lisle, Naperville, Oswego, Westmont, Woodridge
WARD 3: Evergreen Park, Flossmoor, Indiana, Iowa, Missouri, Oak Forest, Orland Park, Palos Hills, Peoria, Rockford, Springfield, Sugar Grove, Tinley Park, Urbana, Wisconsin, Woodstock
WARD 4: Des Plaines East (East of Dee Rd)
WARD 5: Morton Grove, Niles, Park Ridge
WARD 6: Chicago, Calumet Park, Lincolnwood, Skokie
WARD 7: Arlington Heights, Des Plaines West (west of Dee Rd), Mount Prospect, Prospect Heights
WARD 8: Glenview, Grayslake, Gurnee, Lake Zurich, Long Grove, Northbrook, Palatine, Riverwood, Round Lake, Vernon Hills, Wheeling
Click the link to view the activities from 2021 to 2022
|
Click the link to view the activities from 2019 to 2020
|
Click the link to view the activities from 2017 to 2018
|
Click the link to view the activities from 2015 to 2016
|
Online Payment
|
Make Payment via Zelle to chicagokcs@gmail.com
|
KCS election nomination forms

KCS Liaison Board Nomination Form | |
File Size: | 132 kb |
File Type: |

KCS Executive Board Nomination Form | |
File Size: | 141 kb |
File Type: |

KCCNA National Council Member Nomination Form | |
File Size: | 96 kb |
File Type: |

KCS Legislative Board Member Nomination Form | |
File Size: | 139 kb |
File Type: |

KCYL Executive Board Nomination Form | |
File Size: | 136 kb |
File Type: |

KCYL Membership Form | |
File Size: | 28 kb |
File Type: |

KCS Voters List 2023 | |
File Size: | 1588 kb |
File Type: |

KCS Voters List 2023 with Ward and City | |
File Size: | 707 kb |
File Type: |

KCS Membership Form | |
File Size: | 97 kb |
File Type: |