Activities from 2017 to 2018
ഭവനങ്ങൾ നിർമിച്ചു കൊണ്ട് ചിക്കാഗോ കെ. സി. സ്. മാതൃകയായി
കേരളത്തെ ഞടുക്കിയ പ്രളയത്തിൽ അകപ്പെട്ട് വീട് നഷ്ടപ്പെട്ടവർക്ക് വീടുകൾ നൽകി ചിക്കാഗോ കെ സി എസ് മാതൃക യായിരിക്കുകയാണ്. ലോകം മുഴുവനും ഉള്ള മലയാളികൾ കോടികൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ സഹായ ധനം എത്തിച്ചെങ്കിലും അർഹിക്കുന്ന ആളുകളിൽ ഇനിയും സഹായം എത്തിയില്ല എന്ന ആക്ഷേപം നിലനിൽക്കുമ്പോൾ ചിക്കാഗോ കെ സി എസ് നേരിട്ട് വീടുകൾ വച്ചുനൽകുന്നത് ദുരിത ബാധിതർക്ക് ഏറെ സഹായമായിരിക്കുകയാണ്. ക്‌നാനായ ഇടവകകളിൽ ഏറ്റവും കൂടുതൽ പ്രളയം ബാധിച്ചത് വെളിയനാട് ഇടവകയിലാണ്. ഇടവകയുടെ അതിർത്തിയിൽ ഭാവനരഹിതരായ മൂന്ന് കുടുംബങ്ങൾക്കാണ് ഡോ : സുനിൽ ൻറെ നേത്രത്വത്തിൽ ഇടവകവികാരി ഫാ ജോബി കണ്ണാലയുടെ മേൽനോട്ടത്തിൽ മനോഹരമായ വീട് ഷിക്കാഗോ കെ സി എസ് നിർമ്മിച്ചു നൽകുന്നത്, അതിനു ആവശ്യമായ തുക ഫ്രാൻസിസ് ജോർജ് Ex MP ഡോ സുനിലിന് നേരിട്ട് കൈമാറി, ഏകദേശം ഒരു മാസത്തിനുള്ളിൽ ഈ ഭാവനങ്ങൾ പണിതീർത്ത് അതാതു ആളുകൾക്ക് കൈമാറും. ചിക്കാഗോ കെ സി എസ് നേരിട്ടും ഫേസ്ബുക്കിലൂടെയും സമാഹരിച്ച ഫണ്ടാണ് ഭവന നിർമ്മാണത്തിനായി വിനയോഗിക്കുന്നത്, ഏറ്റവും കൂടുതൽ തുക നൽകികൊണ്ട് പ്രെസിഡൻറ് ബിനു പൂത്തുറയിൽ ഈ സംരഭത്തിന് നേതൃത്വം നൽകി പ്രളയബാധിതർക്ക് നേരിട്ട് സഹായം എത്തിച്ചതിൻ്റെ ചാരിതാർത്യത്തിലാണ് കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തീകരിച്ചുകൊണ്ടു ഡിസംബർ 8ന് കെ സി എസ് എന്ന സംഘടനയുടെ നേതൃസ്ഥാനം കൈമാറുന്നത് എന്ന് ബിനു പൂത്തുറ, സാജു കണ്ണമ്പള്ളി , ജോണിക്കുട്ടി പിള്ളവീട്ടിൽ , ഡിബിൻ വിലങ്ങുകല്ലേൽ,ഷിബു മുളയാനിക്കുന്നേൽ , എന്നിവർ സംയുക്തമായി അഭിപ്രായപ്പെട്ടു.
കെ.സി.എസ് ചീട്ടുകളി മത്സരത്തിൽ ഹ്യൂസ്റ്റണ്‍ ഡിട്രോയിറ്റ് ടീംസ് ചാമ്പ്യന്മാർ
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ സ്പോർട്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ മൂന്നാം തീയതി ശനിയാഴ്ച നടന്ന 56 ചീട്ടുകളി മത്സരത്തിൽ മുണ്ടപ്ലാക്കില്‍ ഫാമിലി സ്പോൺസർചെയ്ത ഒന്നാം സമ്മാനമായ മുണ്ടപ്ലാക്കില്‍ ജോയി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,1501 ഡോളർ ക്യാഷ് അവാർഡും, ജോസഫ് മുളയാനിക്കുന്നേല്‍,ജോസ് ചെത്തേലിൽ, മാത്യു കോര - ഹ്യൂസ്റ്റണ്‍ ടീം കരസ്ഥമാക്കി. ടോം കാരാപ്പള്ളിൽ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ കുര്യൻ കാരാപ്പള്ളിൽ മെമ്മോറിയൽ എവറോളിംഗ് ട്രോഫി 1001 ഡോളർ ക്യാഷ് അവാർഡും, കുര്യൻ നെല്ലാമറ്റം,ലാലു തച്ചേട്ട് , ജോമോൻ തൊടുകയിൽ, - ചിക്കാഗോ ടീം കരസ്ഥമാക്കി. തൊടുകയില്‍ ഫാമിലി സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ തൊടുകയില്‍ ലൂക്കാച്ചന്‍ മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, 501 ഡോളർ ക്യാഷ് അവാർഡും സൈമൺ ചക്കാലപ്പടവില്‍,കുര്യൻ തോട്ടിച്ചിറ , തോമസ് കടിയമ്പള്ളി - ചിക്കാഗോ ടീം കരസ്ഥമാക്കി.സിബി കദളിമറ്റം സ്പോൺസർ ചെയ്ത നാല് സമ്മാനമായ 251ഡോളറും, എവറോളിംഗ് ട്രോഫിയും ജോമോൻ പള്ളികിഴക്കേതിൽ,ബേബി കുരീക്കാട്ടിൽ, ബിജോയ് കവണാൻ - ഡിട്രോയിറ്റ് ടീം കരസ്ഥമാക്കി. ഉച്ചകഴിഞ്ഞ് നടന്ന റമ്മി കളി മത്സരത്തിൽ സിറിയക് കൂവക്കാട്ടിൽ സ്പോൺസർ ചെയ്ത ഒന്നാം സമ്മാനമായ കൂവക്കാട്ടിൽ കെ.കെ ചാണ്ടി മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും, സെൻറ് മേരിസ് പെട്രോളിയം സ്പോൺസർ ചെയ്ത 1001 ഡോളർ ക്യാഷ് അവാർഡും ഡിട്രോയിറ്റില്‍ നിന്നുള്ള ഫ്രാൻസിസ് പി.വി കരസ്ഥമാക്കി. സന്‍ജു പുളിക്കത്തൊട്ടിയില്‍ സ്പോൺസർ ചെയ്ത രണ്ടാം സമ്മാനമായ 501 ഡോളർ,ലിങ്കൻവുഡ് മോർട്ടഗേജ് സ്പോൺസർ ചെയ്ത ട്രോഫിയും ഷാജി നിരപ്പില്‍ കരസ്ഥമാക്കി. ബിനു പൂത്തുറയില്‍ സ്പോൺസർ ചെയ്ത മൂന്നാം സമ്മാനമായ 251 ഡോളറും, എവർറോളിങ് ട്രോഫിയും ജിബി കൊല്ലപ്പള്ളി കരസ്ഥമാക്കി. ചിക്കാഗോ ക്നാനായ സെൻററിൽ രാവിലെ 10 മണിക്ക് കെ.സി.എസ് പ്രസിഡണ്ട് ബിനു പൂത്തുറയില്‍ ഉദ്ഘാടനം ചെയ്ത് ആരംഭിച്ച ചീട്ടുകളി മത്സരം വൈകിട്ട് 12 മണിക്കാണ് സമാപിച്ചത്. 24 ടീംസ് 56 കളികളിലും, 60-യില്‍ പരം ആൾക്കാർ റമ്മി കളിയിലും പങ്കെടുത്തു. വളരെയധികം വാശിയേറിയ മത്സരങ്ങളിൽ കാനഡ,ഡിട്രോയിറ്റ്, വാഷിംഗ്ടൺ, സെന്റ് ലൂയിസ്, റ്റാമ്പാ, ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നിവിടങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു. ജോമോൻ തൊടുകയിൽ, സിബി കദളിമറ്റം, സിറിയക് കൂവക്കാട്ടിൽ, മാത്യു തട്ടാമറ്റം,ഷിജു ചിറയത്തില്‍,സന്‍ജു പുളിക്കത്തൊട്ടിയില്‍, കുര്യന്‍ തൊട്ടിച്ചിറ, കുര്യന്‍ നെല്ലാമറ്റം, അജയ് വാളത്താറ്റ്,ബെന്നി കളപ്പുര, അലക്സാണ്ടർ കൊച്ചുപുര,സണ്ണി മുണ്ടപ്ലാക്കൽ , ബിനു പൂത്തുറ, സാജു കണ്ണമ്പളളി, ജോണിക്കുട്ടി പിളളവീട്ടില്‍, ഷിബു മുളയനിക്കുന്നേല്‍, സിബിന്‍ വിലങ്ങുകല്ലേല്‍ എന്നിര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി. ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു ഈ വർഷത്തെ ചീട്ടുകളി മത്സരം സുഗമമായി നടപ്പിലാക്കുവാൻ നേതൃത്വം നൽകിയ സഞ്ജു പുളിക്കതോട്ടിയെ പ്രെസിഡൻറ് ബിനു പൂത്തുറയിൽ പ്രേത്യേകം അനുമോദിച്ചു
KCS Leadership 2019-2020
The following people have been elected as officeholders for the 2019-2020 KCS Leadership:
Executive Board
Shiju Philip Cheriyathil (President)
James Joseph Thirunelliparambil (Vice-President)
Joseph Roy Chelamalayil (Secretary)
Tomy Joseph Edathil (Joint Secretary)
Jerrin Thomas Poothakary (Treasurer)
KCCNA National Council Members
Elizabeth Jacob Pullapalil (Womens Rep.)
Mathew Saibu Pathyil (Youth Rep.)
Legislative Board
Jojo Joseph Edayadiyil (Ward #1)
Joseph Puthuserril (Ward #2)
Binoy Stephen Kizhakkanady (Ward #3)
Mathew Alex Vattakalam (Ward #4)
Ajomon Joy Poothurayil (Ward #5)
Lukose Thomas Klakeel (Ward #6)
Ronald Mathew Pookumbel (Ward #7)
Joby Mathew Thekkunilkunnathil (Ward #8)

Biju Thuruthiyil Memorial Badminton Tournament Champions
Doubles Champions- James and Jubin Vettikattu
Runners up - Shabin Kuruttuparambil and Rajesh
Singles Champion - Jubin Vettikattu
Singles Runners up - Shabin Kuruttuparambil
Congratulation to all the winners and participants of this tournament.
Runners up - Shabin Kuruttuparambil and Rajesh
Singles Champion - Jubin Vettikattu
Singles Runners up - Shabin Kuruttuparambil
Congratulation to all the winners and participants of this tournament.
KCS Youth Festival 2018 Result
KCS 2019-2020 Leadership Approvals
The following nominations for the 2019-2020 KCS leadership have been approved by the Laison Board. We have determined that all of the following nominees are eligible for their respective positions:
Executive Board
Shiju Philip Cheriyathil (President)
James Joseph Thirunelliparambil (Vice-President)
Roy Joseph Chelamalayil (Secretary)
Tomy Joseph Edathil (Joint Secretary)
Jerrin Thomas Poothakary (Treasurer)
KCCNA National Council Members
Santhosh Mathew Kalarickaparambil
Alexander Paicattu
Chacko Thomas Mattathilparambil
Sunny Simon Mundaplackil
Tomy Mathew Ambenattu
Ebi Kuruvilla Thekkemyalil
Elizabeth Jacob Pullapalil (Womens Rep.)
Mathew Saibu Pathyil (Youth Rep.)
Legislative Board
Jojo Joseph Edayadiyil (Ward #1)
Joseph Puthuserril (Ward #2)
Binoy Stephen Kizhakkanady (Ward #3)
Mathew Alex Vattakalam (Ward #4)
Ajomon Joy Poothurayil (Ward #5)
Lukose Thomas Klakeel (Ward #6)
Ronald Mathew Pookumbel (Ward #7)
Joby Mathew Thekkunilkunnathil (Ward #8)
Executive Board
Shiju Philip Cheriyathil (President)
James Joseph Thirunelliparambil (Vice-President)
Roy Joseph Chelamalayil (Secretary)
Tomy Joseph Edathil (Joint Secretary)
Jerrin Thomas Poothakary (Treasurer)
KCCNA National Council Members
Santhosh Mathew Kalarickaparambil
Alexander Paicattu
Chacko Thomas Mattathilparambil
Sunny Simon Mundaplackil
Tomy Mathew Ambenattu
Ebi Kuruvilla Thekkemyalil
Elizabeth Jacob Pullapalil (Womens Rep.)
Mathew Saibu Pathyil (Youth Rep.)
Legislative Board
Jojo Joseph Edayadiyil (Ward #1)
Joseph Puthuserril (Ward #2)
Binoy Stephen Kizhakkanady (Ward #3)
Mathew Alex Vattakalam (Ward #4)
Ajomon Joy Poothurayil (Ward #5)
Lukose Thomas Klakeel (Ward #6)
Ronald Mathew Pookumbel (Ward #7)
Joby Mathew Thekkunilkunnathil (Ward #8)
Chicago KCS Onam 2018 and Kerala Flood Relief Fundraising Photos
Please click the link below to see the pictures of KCS Onam 2018 and Kerala Flood Relief Fundraising program at the Knanaya Center
ക്‌നാനായ സമുദായം കോട്ടയത്തെ പോലെ തന്നെ അമേരിക്കയിലും തുടരണം: മോണ്‍. തോമസ് മുളവനാല്‍
ക്‌നാനായ സമുദായം കോട്ടയം അതിരൂപതയില്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നുവോ അതെ സംവിധാനത്തില്‍ അമേരിക്കയില്‍ തുടരണമെന്നും യാതൊരു വിട്ടുവീഴ്ചയും അകാര്യത്തില്‍ ഇല്ലായെന്ന് മോണ്‍. തോമസ് മുളവനാല്‍ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലായി അമേരിക്കയിലെ പള്ളി സംവിധാനങ്ങളില്‍ വന്നിരിക്കുന്ന പ്രതിസന്ധിക്കെതിരെ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ജനുവരി 27ാം തീയതി വിളിച്ചുകൂട്ടിയ അടിയന്തര പൊതു യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കെ.സി.എസ് പ്രസിഡന്റ്ബിനു പൂത്തുറയുടെ അധ്യക്ഷതയില്‍ കൂടിയ പൊതിയോഗം ക്നാനായ സമുദായത്തിന് ഒരു ഒരുവിധത്തിലും കോട്ടങ്ങള്‍ സംഭവിക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ഒന്നടങ്കം അറിയിച്ചു. ജന്മംകൊണ്ടും കര്‍മ്മം കൊണ്ടും അംഗങ്ങള്‍ ആയിരിക്കുന്ന ഈ സമുദായത്തില്‍ യാതൊരു വിധത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കോ വിട്ടുവീഴ്ചകള്‍ക്കോ സമുദായം തയ്യാറല്ലെന്ന് പ്രസിഡന്റ് ബിനു പൂത്തുറ അറിയിച്ചു.
സ്വവംശ വിവാഹ നിഷ്ട, ക്‌നാനായ പാരമ്പര്യം, പൈതൃകം എന്നിവ ക്നാനായ സമുദായത്തിന്റെ ജന്മാവകാശമാണ്. ആരുടേയും ഔദാര്യമല്ല അതു നിഷേധിക്കാന്‍ ഒരു ശക്തിയെയും അനുവധിക്കില്ലെന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി പറഞ്ഞു. അമേരിക്കയിലെ പള്ളി സംവിധാനങ്ങള്‍ക്കെതിരെ റോമില്‍നിന്ന് ഇറക്കിയിരിക്കുന്ന ഓറിയന്റല്‍ കോണ്‍ഗ്രിഗേഷന്റെ നിര്‍ദ്ദേശം ഷിക്കാഗോ സീറോ മലബാര്‍ രൂപതാ നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിനു വലിയ വില കൊടുക്കേണ്ടി വരുമെന്ന് സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ മുന്നറിയിപ്പുനല്‍കി.
കാലാകാലങ്ങളായി സമുദായ സംരക്ഷകരായി മാറിയിരിക്കുന്ന യുവജനങ്ങള്‍ക്ക് സമുദായ ഐക്യവും കെട്ടുറപ്പും തകര്‍ക്കുന്ന തരത്തിലുള്ള റോമിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്ന് ജോയിന്റ് സെക്രട്ടറി സിബിന്‍ വിലങ്ങു കല്ലേല്‍ പറഞ്ഞു. 1700 വര്‍ഷങ്ങളായി പൂര്‍വ്വികര്‍ കാത്തുപരിപാലിച്ചു പോന്ന പവിത്രമായ ആചാര അനുഷ്ടാനങ്ങളെ തച്ചുടയ്ക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ആരില്‍ നിന്നും വന്നാലും ഷിക്കാഗോ കെ സി എസ് പ്രതികരിക്കില്ലെന്ന് ആരും വ്യാമോഹിക്കേണ്ടയെന്ന് ട്രഷറര്‍ ഷിബു മുളയാനിക്കല്‍ പറയുകയുണ്ടായി.
പ്രതിസന്ധിഘട്ടങ്ങളില്‍ ശക്തമായ നിലപാടുകള്‍ എടുത്തു മുന്നോട്ടു പോകുന്ന കെ.സി.എസ് ഭാരവാഹികള്‍ക്ക് പരിപൂര്‍ണ്ണ പിന്തുണയുമായി അണിചേരണമെന്ന് പൊതുയോഗത്തില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകള്‍ അറിയിച്ചു. നൂറ്റാണ്ടുകളായി പരിപാലിച്ചുപോരുന്ന ക്‌നാനായ സമുദായത്തിന്റെ പൈതൃകവും പാരമ്പര്യവും വരും തലമുറക്ക് വേണ്ടി കാത്തുപരിപാലിക്കുന്ന തിനുവേണ്ടി അല്‍മായ നേതൃത്വവും ആത്മീയ നേതൃത്വവും കൈകോര്‍ത്ത് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന്‌പൊതിയോഗം അഭിപ്രായപ്പെട്ടു . സ്‌നേഹവിരുന്നോടെ സമാപിച്ച പൊതുയോഗത്തില്‍ ഏകദേശം 400 ഇല്‍ പരം സമുദായസ്‌നേഹികള്‍ പങ്കെടുത്തു.

ചിക്കാഗോ ക്നാനായ സെന്റർ ഇനി നമുക്ക് സ്വന്തം
ചിക്കാഗോ ക്നാനായ സമുദായം കാത്തിരുന്ന ക്നാനായ സെന്റർ സമുക്ക് സ്വന്തമായിരിക്കുകയാണ്. ഇന്ന് രണ്ട് മണിയ്ക്ക് നടന്ന വാങ്ങൽ നടപടി പൂർത്തികരണത്തിലൂടെ - ക്ലോസിംഗിലുടെ - 1800 N Okton Desplaines ലുള്ള ബിൽഡിംഗ് ലോക ക്നാനായ മക്കളുടെ തറവാടായ ചിക്കാഗോയിൽ ക്നാനായ മക്കൾക്ക് തങ്ങളുടെ ജന മദ്ദ്യത്തിൽ ഒരു ക്നാനായ സെന്റർ പിറന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുമാസമായി കെ സി എസ് എക്സിക്യൂട്ടീവിന്റെയും കമ്മറ്റി അംഗങ്ങളുടെയും വിശ്രമമില്ലാത്ത പരിശ്രമമാണ് ഈ സെന്റർ യാഥാർഥ്യത്തിൽ എത്തിച്ചത്.
വിശ്രമമില്ലാതെ പരിശ്രമിച്ച കെ സി എസ് നേതൃത്വത്തോട് ക്നാനായ സമുദായം കാണിച്ച സഹകരണമാണ് ഈ സംരംഭത്തെ മുന്നോട്ടു നയിച്ചത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അഭിപ്രായപ്പെട്ടു.
ദൈവം അനുവദിച്ച സ്ഥലത്ത് സമയത്ത് യാതൊരു എതിരഭിപ്രായവും ഇല്ലാതെ ഈ സംരഭവുമായി മുന്നോട്ടു പോകുവാൻ കഴിഞ്ഞതാണ് ഈ സംരംഭത്തെ പൂവണിയിച്ചത് എന്ന് വൈസ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി അറിയിച്ചു.
ഏത് പദ്ധതിക്കും അകമഴിഞ്ഞു സഹകരിക്കുന്ന ചിക്കാഗോയിലെ ക്നാനായ സമുദായ സ്നേഹികളാണ് ഈ പദ്ധതിക്ക് പ്രേചോദനമെന്നു കമ്മറ്റി ചെയർമാൻ സിറിയക് കൂവക്കാട്ടിൽ അറിയിച്ചു.
ഈ പദ്ധതിക്ക് താങ്ങും തണലുമായി പ്രവർത്തിച്ച ഏവർക്കും ക്നാനായ സെന്റർ കമ്മറ്റിക്കുവേണ്ടി ജോണിക്കുട്ടി പിള്ളവീട്ടിൽ , ഷിബു മുളയാനിക്കൽ , ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ നന്ദി അറിയിച്ചു.

Newly Elected Liaison Broad Legislative Board Members
We are pleased to announce of the newly elected KCS Liaison Board and Legislative Board members to the community. They are
LIAISON BOARD
1. Babu Thaiparambil - Chairman
2. Philip Puthenpurayil - Vice Chairman
3. Simon Kattapuram - Board Member
4. Anand Akasala - Board Member
5. Shaju Pulimalayil - Board Member
LEGISLATIVE BOARD MEMBERS
1. Matt Vilangattusseril - Ward - 1
2. Saji Panayaparambil - Ward - 2
3. Alex Padikkaparambil - Ward - 3
4. Maneev Chittalakattu - Ward - 4
5. Joy Thenakarakalapurayil - Ward - 5
6. Jose Anamalayil - Ward - 6
7. Linson Kaithamalayil - Ward - 7
8. Georgekutty Pullapallil - Ward - 8
Congratulations and best wishes to the newly elected office holders and they will be officially installed by administering the oath of office during the next General Body meeting on December 9, 2017.

KCS Knanaya Night Photos
Please click the link below to see Chicago KCS Knanaya Night Photos
KCS Youth Festival 2017 result
The KCS Youth Festival Results are given below
Kalathilakam - Santhra Nellamattom
Kalaprathibha - Andrew Thekkumkattil
Rising Stars - Serena Mulayanikunnel & Mathew Illimootttil
Kalathilakam - Santhra Nellamattom
Kalaprathibha - Andrew Thekkumkattil
Rising Stars - Serena Mulayanikunnel & Mathew Illimootttil
As discussed with executive in the past /yesterday the decisions for Kalathilakam , Kalaprathibha, and Rising Stars were decided by following the KCS Existing rules for Winning those titles in Section A,B,C categories and also in consideration with the amended rules for Mandatory Participation in Knanaaya Traditions Related Competition Items. Also if a participant wins a prize for an item where there are no other contestants DOES NOT automatically qualify him/her to earn any points in those competitions while considering for any of the above mentioned Titles.
ചിക്കാഗോ കെ.സി.എസ് സമ്മര്‍ഫെസ്റ്റ് 2017 അവിസ്മരണീയമായി
ചിക്കാഗോ കെ.സി.എസ് വാര്‍ഡ് വിഭജനത്തിനുശേഷം നടത്തപ്പെട്ട രണ്ടാമത്തെ വാര്‍ഡ് തല കൂട്ടായ്മ "സമ്മര്‍ഫെസ്റ്റ് 2017' പുതുമകള്‍കൊണ്ടും ജനപങ്കാളിത്തംകൊണ്ടും അവിസ്മരണീയമായി. ജൂലൈ 16-ന് ഞായറാഴ്ച ചിക്കാഗോയുടെ സൗത്ത് വെസ്റ്റ്, വെസ്റ്റ് സബര്‍ബുകളില്‍ താമസിക്കുന്ന 120-ല്‍പ്പരം ക്‌നാനായ കുടുംബങ്ങള്‍ ഹിഡന്‍ലേക്ക് ഫോറസ്റ്റ് പിക്‌നിക്ക് ലൊക്കേഷനില്‍ ഒത്തുചേര്‍ന്നപ്പോള്‍ അത് കേരളത്തില്‍ നിന്നും വിവിധ കാലയളവുകളില്‍ കുടിയേറിപ്പാര്‍ത്ത ക്‌നാനായ മക്കള്‍ക്ക് അടുത്തിടപഴകാനുള്ള ഒരു സംഗമവേദിയായി.
കെ.സി.എസ് വാര്‍ഡ് 1,2,3 എന്നിവടങ്ങളില്‍ അധിവസിക്കുന്ന ആബാലവൃദ്ധം ക്‌നാനായ കുടുംബങ്ങള്‍ വളരെ നേരത്തെ തന്നെ എത്തിച്ചേരുകയും ഒരുമിച്ച് ഭക്ഷണം പാകംചെയ്യുകയും, വിവിധതരം ഗെയിമുകളില്‍ പങ്കെടുത്തുംകൊണ്ട് സമ്മര്‍ഫെസ്റ്റ് 2017-നു മാറ്റുകൂട്ടി. മുതിര്‍ന്നവര്‍ക്കൊപ്പം കുട്ടികളും യുവജനങ്ങളും സോക്കര്‍, വോളിബോര്‍, സൈക്ലിംഗ് എന്നിവയില്‍ ആവേശപൂര്‍വ്വം പങ്കെടുത്തപ്പോള്‍ അത് തലമുറകളുടെ തന്നെ ഒരു സമ്മേളനമായി. കെ.സി.എസ് രണ്ടാം വാര്‍ഡ് കോര്‍ഡിനേറ്റര്‍ ജോബി ഓളിയില്‍, കെ.സി.സി.എന്‍.എ റീജണല്‍ വൈസ് പ്രസിഡന്റ് രണ്ടാം വാര്‍ഡ് അംഗം ജയ്‌മോന്‍ നന്ദികാട്ട്, വാര്‍ഡ് അംഗങ്ങളായ ജയിംസ് മഞ്ഞാങ്കല്‍, സുനില്‍ ചക്കാലയ്ക്കല്‍, ജിമ്മി മുകളേല്‍, 2,3 വാര്‍ഡുകളുടെ കോര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിക്കുന്ന ജിമ്മി കണിയാലില്‍, മജു ഓട്ടപ്പള്ളില്‍ എന്നിവര്‍ മറ്റ് അംഗങ്ങള്‍ക്കൊപ്പം "സമ്മര്‍ഫെസ്റ്റ് 2017'-ന്റെ വിജയത്തിനായി കൈകോര്‍ത്തു.
ചിക്കാഗോ കെ,സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ വിലയിരുത്തുകയും ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു.
ഫോമ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, മുന്‍ കെ.സി.സി.എന്‍.എ പ്രസിഡന്റുമാരായ ജോസ് കണിയാലി, ജോണി പുത്തന്‍പറമ്പില്‍, കെ.സി.എസ് ചിക്കാഗോയെ മുന്‍കാലങ്ങളില്‍ കരുത്തോടെ നയിച്ച കുര്യന്‍ നെല്ലാമറ്റം, മാത്യു കുളങ്ങര, മാത്യു ഇടിയാലില്‍, സണ്ണി, ജോസ്, നിണല്‍ മുണ്ടപ്ലാക്കില്‍, ജോസ് തട്ടാറേട്ട് എന്നിവരുടെ സാന്നിധ്യവും പ്രചോദനവും സമ്മര്‍ഫെസ്റ്റ് 2017 -ന് കരുത്തേകി.

ചരിത്രമെഴുതി 'ക്നാനായം 2017ന് ' കൊടിയിറങ്ങി
നാട്ടിൽ നിന്നു നോർത്ത് അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ യുവജനങ്ങളുടെ തനത് സംഗമം 'ക്നാനായം 2017' ജൂലൈ 14 മുതൽ 16 വരെ ചിക്കാഗോയിൽ വച്ച് നടന്നു.
അമേരിക്കയിലെ ഇന്ത്യൻ സമൂഹത്തിൽ ജനസംഘ്യപരമായും സാമൂഹികമായും ഏറ്റവും വളർന്ന് കൊണ്ടിരിക്കുന്നു വിഭാഗമാണ് ക്‌നാനായ സമൂഹം. ഈ പ്രത്യേക സാഹചര്യത്തിൽ നാട്ടിൽ നിന്നും പുതുതായി എത്തുന്ന യുവതി യുവാക്കളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരുവാൻ ഇത്തരം സമ്മിറ്റുകൾ സഹായിക്കുമെന്നും, ആദ്യമായി ഇത്തരമൊരു സമ്മിറ്റ് വിജയകരമായി നടത്തി ചരിത്രം കുറിച്ച ചിക്കാഗോ യുവജന വേദിയെ അഭിനന്ദിക്കുന്നതായും സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തുകൊണ്ട് കെ.സി.സി.എൻ.എ പ്രസിഡന്റ് ബേബി മണക്കുന്നേൽ പറഞ്ഞു. ചിക്കാഗോ യുവജനവേദി പ്രസിഡന്റ് അജോമോൻ പൂത്തുറയിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.
കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ പതാക ഉയർത്തിക്കൊണ്ടു തുടക്കം കുറിച്ച സമ്മിറ്റിൽ വിവിധ സെഷനുകൾക്ക് ഡോ ഷീൻസ് ആകശാല, ഫാ തോമസ് മുളവനാൽ, ഫാ ബോബൻ വട്ടംപുറം, സിസ്റ്റർ ജൊവാൻ, ലിൻസൺ കൈതമലയിൽ, അരുൺ നെല്ലാമറ്റം തുടങ്ങിയവർ നേതൃത്വം നൽകി.
മോർട്ടൻ ഗ്രോവ് ക്നാനായ കാതോലിക്കാ പള്ളിയിലും കെ.സി.എസ് ഫാമിലുമായി നടന്ന സമ്മിറ്റിൽ ആറു സ്റ്റേറ്റുകളിൽ നിന്നുള്ള യുവതി യുവാക്കൾ പങ്കെടുത്തു. യുവജന വേദിയെ ഒരു ദേശീയ സംഘടന ആക്കി മാറ്റുവാനുള്ള കെ.സി.സി.ൻ.എ തീരുമാനത്തെ സ്വാഗതം ചെയ്ത സമ്മിറ്റ്, ആഗോള ക്നാനായ സഭയുടെ പ്രശ്നങ്ങൾ പഠിക്കാനായി റോം നിയോഗിച്ചിരിക്കുന്നു ബിഷപ്പ് മുൾഹാൾ കമ്മീഷനെ യുവജനങ്ങളുടെ താല്പര്യങ്ങൾ അറിയിക്കുവാനും തീരുമാനിച്ചു.
എബിൻ കുളത്തിൽക്കരോട്ടു ചെയർമാനും, ജിബിറ്റ് കിഴക്കേക്കുറ്റ് കൺവീനറും, ഷെറിൻ ചേത്തലിൽകരോട്ടു കോ ചെയർമാനും ആയുള്ള 20 അംഗ കമ്മറ്റിയും അജോമോൻ പൂത്തുറയിൽ, ഗീതു കുറുപ്പംപറമ്പിൽ, സിമോണ കൊറ്റംകൊമ്പിൽ, ആൽബിൻ പുലിക്കുന്നേൽ, ഷാരു എള്ള്ങ്കിയിൽ എന്നിവർ നേതൃത്വം നൽകുന്ന ചിക്കാഗോ ക്നാനായ യുവജന വേദി എക്സിക്യൂട്ടീവും, പരിപാടിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചു.

ചിക്കാഗോ ക്‌നാനായ ഒളിമ്പിക്‌സ് ശ്രദ്ധേയമായി
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 8-ാം തീയതി മോര്‍ട്ടന്‍ ഗ്രോവിലുള്ള സെന്റ് പോള്‍ വുഡ്‌സ് പാര്‍ക്കില്‍ വച്ച് നടത്തപ്പെട്ട ഒളിമ്പിക്‌സ് ശ്രദ്ധേയമായി. കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ റവ. ഫാ. എബ്രഹാം മുത്തോലത്തും, സെന്റ് മേരീസ് ഇടവക വികാരി റവ. ഫാ. തോമസ് മുളവനാലും ചേര്‍ന്ന് ഒളിമ്പിക്‌സ് ഉദ്ഘാടനം ചെയ്തു. രാവിലെ കായികതാരങ്ങളുടെ മാര്‍ച്ച് പാസ്റ്റോടുകൂടി ആരംഭിച്ച ഒളിമ്പിക്‌സില്‍ കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ സലൂട്ട് സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടില്‍ സ്വാഗതവും, ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ നന്ദിയും പറഞ്ഞു. ജോയിന്റ് സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍, കെ.സി.സി.എന്‍.എ. വൈസ് പ്രസിഡന്റ് മേയമ്മ വെട്ടിക്കാട്ട്, റീജിയണല്‍ വൈസ് പ്രസിഡന്റ് ജെയ്‌മോന്‍ നന്ദികാട്ട് എന്നിവര്‍ സന്നിഹിതരായിരുന്നു.
ചിക്കാഗോയിലെ ക്‌നാനായ കുടുംബങ്ങളെ നാല് ഫൊറോനാ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വാശിയേറിയ കായികമത്സരങ്ങള്‍ക്ക് കെ.സി.എസ്. ഔട്ട്‌ഡോര്‍ കമ്മറ്റി ചെയര്‍മാന്‍ ജോജോ ആലപ്പാട്ട്, കമ്മറ്റി അംഗങ്ങളായ കുഞ്ഞുമോന്‍ തത്തംകുളം, മോനിച്ചന്‍ പുല്ലാഴിയില്‍, ഉണ്ണി തേവര്‍മറ്റത്തില്‍, വിവിധ ഫൊറോനാ കോര്‍ഡിനേറ്റേഴ്‌സായ അജോമോന്‍ പൂത്തുറയില്‍, മാത്യു തട്ടാമറ്റം, ജീവന്‍ തോട്ടിക്കാട്ട്, നീല്‍ എടാട്ട്, ജോസ് മണക്കാട്, ആനന്ദ് ആകശാല, ഫെബിന്‍ കണിയാലില്‍, ജെയ്‌മോന്‍ നന്ദികാട്ട്, സിറിയക് കൂവക്കാട്ടില്‍, ജോയി തേനാകര, നിണല്‍ മുണ്ടപ്ലാക്കില്‍, ജെസ്‌മോന്‍ പുറമഠത്തില്‍, നിമി തുരുത്തുവേലില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. വൈകുന്നേരം 8 മണിയോടുകൂടി സമാപിച്ച ഒളിമ്പിക്‌സില്‍ ഏകദേശം 600 ല്‍പ്പരം ആള്‍ക്കാര്‍ പങ്കെടുക്കുകയുണ്ടായി.

കെ. സി.എസ് കമ്മ്യൂണിറ്റി സെന്ററിൽ വച്ചു നടത്തിയ ദിവംഗതനായ മാർ . കുന്നശ്ശേരി പിതാവിൻ്റെ അനുസ്മരണ സമ്മേളനം ചിത്രങ്ങളിലൂടെ
ചിക്കാഗോ കെ.സി.എസ്.-കെ.സി.വൈ.എല്‍. "ഫാബ്ക്രൂ" ചാമ്പ്യډാര്‍
ചിക്കാഗോ: ചിക്കാഗോ കെ.സി.എസിന്‍റെ സ്പോര്‍ട്സ് ഫോറവും കെ.സി.വൈ.എല്‍. ഉം സംയുക്തമായി സംഘടിപ്പിച്ച ബാസ്ക്കറ്റ്ബോള്‍ ടൂര്‍ണ്ണമെന്‍റില്‍ ഫാബ്ക്രൂ ചാമ്പ്യډാരായി. ആവേശം അണപൊട്ടിയ മത്സരത്തില്‍ ബ്രൗണ്‍ മസാസ് ടീമിനെ ഫൈനലില്‍ തകര്‍ത്തുകൊണണ്ടാണ് ഫാബ്ക്രൂ ചാമ്പ്യന്‍പട്ടം അണിഞ്ഞത്. ജൂണിയര്‍ വിഭാഗത്തില്‍ സെന്‍റ് മേരീസ് ബാളേഴ്സ് ചാമ്പ്യډാരായി. രാവിലെ ആരംഭിച്ച മത്സരത്തില്‍ 15 ടീമുകള്‍ മാറ്റുരച്ചു. വിജയികള്‍ക്ക് ഫാ. ബോബന്‍ വട്ടംപുറത്ത് ട്രോഫികള്‍ വിതരണം ചെയ്തു. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരങ്ങള്‍ക്ക് കെ.സി.വൈ.എല്‍. പ്രസിഡന്‍റ് അലക്സ് മുത്തോലം, കെ.സി.എസ്. സ്പോര്‍ട്സ് ഫോറം കോര്‍ഡിനേറ്റര്‍ സിറിയക് കൂവക്കാട്ടില്‍, സിബി കദളിമറ്റം, കെ.സി.എസ്. ഭാരവാഹികളായ ബിനു പൂത്തുറയില്‍, സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ നേതൃത്വം നല്‍കി. രാവിലെ മുതല്‍ വൈകുന്നേരം വരെ നീണ്ടുനിന്ന മത്സരം കാണാന്‍ 700 ഓളം ആളുകള്‍ എത്തിയിരുന്നു.
കെ.സി.എസ്. പിക്നിക്കിന് ആവേശ്വോജ്ജലമായ പങ്കാളിത്തം
ചിക്കാഗോ: ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെകെ.സി.എസ്. പിക്നിക് ജൂണ്‍ മൂന്നാംതീയതി ശനിയാഴ്ച മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്‍റ ് പോള്‍സ്വുഡില്‍വെച്ച് ആവേശപൂര്‍വ്വം നടത്തപ്പെട്ടു. ചിക്കാഗോ ക്നാനായ സമുദായത്തിന്‍റെ തനിമയും ഒരുമയും വിളിച്ചോതുന്ന ഈ ക്നാനായ സംഗമത്തില്‍ ചിക്കാഗോയിലും പരിസര ത്തുമുള്ള നൂറുകണക്കിന് ക്നാനായ കുടും ങ്ങള്‍ പങ്കെടുക്കുകയുായി. ഫാ. ബോബന്‍ വട്ടംപുറത്ത് കെ.സി.എസ്. പിക്നിക് ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ ് സാജു കണ്ണമ്പള്ളി സ്വാഗതവും ട്രഷറര്‍ ഷിബു മുളയാന ിക്കുന്നേല്‍ നന്ദിയും പറഞ്ഞു. പിക്നിക്കിനോടനു ന്ധിച്ച് കുട്ടികളുടെ വിവിധ കലാപരിപാടികളും രുചികരമായ ബാര്‍ ബി ക്യൂവും നടത്ത പ്പെട്ടു.
ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു
കെ.സി.എസിന്റെ പോഷക സംഘടനയായ ഗോള്‍ഡീസിന്റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം മെയ് 26 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് ചിക്കാഗോ ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് നടത്തപ്പെട്ടു. കെ.സി.എസിന്റെ എല്ലാ പോഷകസംഘടനകളുടെയും സജീവമായ പ്രവര്‍ത്തനമാണ് ചിക്കാഗോ കെ.സി.എസിനെ ക്‌നാനായ സമുദായാംഗങ്ങളുടെ ഇടയില്‍ എന്നും സജീവ സാന്നിദ്ധ്യമായി നിര്‍ത്തുവാന്‍ പ്രചോദനമായിട്ടുള്ളതെന്ന് ഗോള്‍ഡീസിന്റെ പ്രവര്‍ത്തനോദഘാടനം നിര്‍വഹിച്ചുകൊണ്ട് കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറയില്‍ പറഞ്ഞു. കെ.സി.എസ്. ഗോള്‍ഡീസിന്റെ ആഭിമുഖ്യത്തില്‍ ചിക്കാഗോയിലെ ക്‌നാനായ സമുദായാംഗങ്ങള്‍ക്കായി വിവിധ കര്‍മ്മ പരിപാടികള്‍ ആവിഷ്‌ക്കരിച്ച് നടത്തുന്നതില്‍ ഗോള്‍ഡീസ് എന്നും പ്രവര്‍ത്തനനിരതമായിരിക്കുമെന്നും അതിനുവേണ്ട എല്ലാ സഹായസഹകരണങ്ങളും കെ.സി.എസിന്റെ ഭരണസമിതിയില്‍നിന്ന് പ്രതീക്ഷിക്കുന്നതായും ഗോള്‍ഡീസ് കോര്‍ഡിനേറ്റേഴ്‌സായ ഫിലിപ്പ് ഇലയ്ക്കാട്ട്, രാജു നെടിയകാലാ, മാത്യു പടിഞ്ഞാറേല്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ക്‌നാനായ മാതാപിതാക്കളുടെ സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനങ്ങള്‍ക്കായുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കെ.സി.എസ്. എക്‌സിക്യൂട്ടീവ് എന്നും മുന്‍പന്തിയിലുണ്ടാകുമെന്ന് കെ.സി.എസ്. എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ പറഞ്ഞു. പ്രവര്‍ത്തനോദ്ഘാടനത്തോടനുബന്ധിച്ച് ഗോള്‍ഡീസിന്റെ അടുത്ത ഒരുവര്‍ഷത്തേക്കുള്ള കര്‍മ്മപരിപാടികള്‍ വിഭാവനം ചെയ്യുകയുണ്ടായി. തുടര്‍ന്ന് സ്‌നേഹവിരുന്നും നടത്തപ്പെട്ടു.
Chicago KCYL and KCS Sports Forum Basketball Tournament
Please see the pictures of Chicago KCYL and KCS Sports Forum Basketball Tournament pictures by clicking the link below.
ഷിക്കാഗോ കെ സി എസ് സ്നേഹ കൈത്താങ്ങുമായി സ്നേഹമന്ദിരത്തിലേക്ക്
"ഡോളർ ഫോർ ക്നാ" എന്ന മഹത്തയ പദ്ധതിയിലൂടെ ഷിക്കാഗോ കെ സി എസ് സഹായഹസ്തവുമായി സ്നേഹമന്ദിരത്തിലേക്ക് . ആലംബഹീനരായ ആളുകൾക്കു ആശ്രയമായി പടമുഖത്ത് പ്രവർത്തിക്കുന്ന സ്നേഹമന്ദിരത്തിൽ തിരുവോണ സദ്യയുമായി ഷിക്കാഗോ കെ സി എസ് മാതൃക കാട്ടിയിരിക്കുകയാണ്. ഇക്കുറി മലയാളികളുടെ ദേശിയ ഉത്സവമായ ഓണം കെ സി എസ് , ഷിക്കാഗോയിൽ ആഘോഷിക്കുമ്പോൾ സ്നേഹമന്ദിരത്തിലെ അശരണരായ 250 ൽ പരം ആളുകൾക്ക് ഓണസദ്യ ഒരുക്കി സ്നേഹ കൈത്തങ്ങായി മാറിയിരിക്കുകയാണ്.
ഹ്രസ്വസന്ദർശനത്തിനായി ഷിക്കാഗോയിൽ എത്തിയ ബ്രദർ വി സി രാജുവിന് പ്രസിഡന്റ ബിനു പൂത്തുറയിൽ സഹായ നിധി കൈമാറി. വൈസ് പ്രെസിഡന്റ് സാജു കണ്ണമ്പള്ളി, സെക്രട്ടറി ജോണികുട്ടി പിള്ളവീട്ടിൽ, ജോ. സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ , ട്രഷറർ ഷിബു മുളയാനിക്കുന്നേൽ , നാഷണൽ കൗൺസിൽ അംഗം തോമസ് അപ്പോഴിപറമ്പിൽ , സ്നേഹമന്ദിരം കോർഡിനേറ്റർ ഷൈനി എന്നിവർ സന്നിഹിതരായിരുന്നു.

ചിക്കാഗോ കെ സി വൈ എൽ പ്രവർത്തനങ്ങൾക്ക് ഉജ്വലതുടക്കം
ചിക്കാഗോ കെ സി വൈ എൽ പ്രവർത്തനങ്ങൾക്ക് ഉജ്വലതുടക്കം ചിക്കാഗോ: ക്നാനായ കത്തോലിക്ക സൊസൈറ്റിയുടെ പോഷക സംഘടനയായ കെ സി വൈ എൽ പ്രവർത്തനങ്ങൾക്ക് ഔപചാരികമായ തുടക്കം കുറിച്ചു. മെയ് 21 ഞായറാഴ്ച സേക്രട്ട് ഹാർട്ട് ക്നാനായ ഫോ : പള്ളി അങ്കണത്തിൽ കെ സി വൈ എൽ മുൻ അതിരൂപത ചാപ്ലയിൻ - കെ സി എസ് സ്പിരിചൂൽ ഡയറക്ടർ - ഫാ എബ്രഹാം മുത്തോലത്ത് തിരി തെളിച്ചു ഉത്ഘാടന കർമ്മം നിർവഹിച്ചു. ക്നാനായ യുവജനകളുടെ കൈകളിലാണ് ക്നാനായ സമുദായം എന്നും ഭദ്രമായി മുന്നോട്ട് പോയിട്ടുള്ളത് എന്നത് ശ്രേധേയമാണ് എന്ന് ഫാ മുത്തോലത്ത് ഓർമ്മപ്പെടുത്തി. കെ സി വൈ എൽ പ്രെസിഡന്റ് അലക്സ് മുത്തോല്ത്തിന്റെ നേതൃത്വത്തിൽ കൂടിയ സമ്മേളനത്തിൽ ക്നാനായ യുവജനം സ്വപ്‌നങ്ങൾ കാണുന്നവരായിരിക്കണം - പ്രകാശം പരത്തുന്നവരായിരിക്കണം എന്ന് കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറയിൽ ആശംസിച്ചു. സാജു കണ്ണമ്പള്ളി, ഷിബു മുളയാനിക്കുന്നേൽ, കെ സി വൈ എൽ ബോർഡ് അംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
ചിക്കാഗോ കെ.സി.എസ്. "ഡോളര്‍ ഫോര്‍ ക്‌നാ ഫണ്ട്' വിതരണം ചെയ്തു
ചിക്കാഗോ കെ.സി.എസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഡോളര്‍ ഫോര്‍ ക്‌നാ സഹായനിധി കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറയില്‍ വിതരണം ചെയ്തു. ഭവനനിര്‍മ്മാണം, കാന്‍സര്‍ രോഗികള്‍ക്കുള്ള സഹായം, വിവാഹ സഹായം തുടങ്ങിയവയ്ക്കാണ് സഹായനിധി നല്‍കിയത്. കഴിഞ്ഞ നാലുവര്‍ഷമായി നടന്നുവരുന്ന ചിക്കാഗോ കെ.സി.എസിന്റെ കാരുണ്യപദ്ധതിയാണ് ഡോളര്‍ ഫോര്‍ ക്‌നാ. സംക്രാന്തി, കുറുമുള്ളൂര്‍, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് വിതരണം ചെയ്തത്. ഡോളര്‍ ഫോര്‍ ക്‌നായുടെ ചെയര്‍മാനും കെ.സി.എസ്. മുന്‍ പ്രസിഡന്റുമായ ജോസ് കണിയാലി, കെ.സി.എസ്.എക്‌സിക്യൂട്ടീവ് അംഗങ്ങളായ സാജു കണ്ണമ്പള്ളി, ജോണിക്കുട്ടി പിള്ളവീട്ടില്‍, ഡിബിന്‍ വിലങ്ങുകല്ലേല്‍, ഷിബു മുളയാനിക്കുന്നേല്‍ എന്നിവര്‍ ഫണ്ട് ശേഖരണത്തിന് നേതൃത്വം കൊടുത്തു.
വിവിധ സ്ഥലങ്ങളില്‍ കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളി വികാരി ഫാ. ജോസ് തേക്കുനില്‍ക്കുന്നതില്‍, കെ.സി.സി. അതിരൂപതാ പ്രസിഡന്റ് സ്റ്റീഫന്‍ ജോര്‍ജ് എക്‌സ്. എം.എല്‍.എ., സെക്രട്ടറി ഷൈജി ഓട്ടപ്പള്ളി, അതിരൂപതാവര്‍ക്കിംഗ് കമ്മറ്റിയംഗം രാജു ആലപ്പാട്ട്, മുനിസിപ്പല്‍ കൗണ്‍സിലര്‍ ടി.സി. റോയി, ക്‌നാനായ വോയ്‌സ് പ്രതിനിധി ടിജു കണ്ണമ്പള്ളി എന്നിവര്‍ സന്നിഹിതരായിരുന്നു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈയെടുത്ത ചിക്കാഗോ കെ.സി.എസിനെ ഫാ. ജോസ് തേക്കുനില്‍ക്കുന്നതിലും, കെ.സി.സി. ഭാരവാഹികളും അഭിനന്ദിച്ചു.
Chicago KCS Senior Citizen Forum Activity Inauguration on 03/11/2017
ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ പോഷകസംഘടനയായ സീനിയര്‍ സിറ്റിസണ്‍ ഫോറത്തിന്റെ പ്രവര്‍ത്തനോദ്ഘാടനം മാര്‍ച്ച് 11-ന് സെന്റ് മേരീസ് ഇടവക വികാരി റവ.ഫാ. തോമസ് മുളവനാല്‍ നിര്‍വഹിച്ചു. യോഗത്തില്‍ സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍ മാത്യു പുളിക്കത്തൊട്ടിയില്‍ അധ്യക്ഷതവഹിച്ചു.
ബഹുമാനപ്പെട്ട മുളവനാലച്ചന്‍ തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ കെ.സി.എസ് സീനിയര്‍ സിറ്റിസണ്‍ ഫോറം ക്‌നാനായ സമുദായത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങള്‍ മഹത്തരമാണെന്നും, വരുന്ന രണ്ടുവര്‍ഷത്തെ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ ഭാവുകങ്ങള്‍ നേരുന്നതായും അറിയിച്ചു.
ചിക്കാഗോ കെ.സി.എസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, സെന്റ് മേരീസ് ഇടവക അസിസ്റ്റന്റ് വികാരി റവ.ഫാ. ബോബന്‍ വട്ടംപുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്നു ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്റേയും, പൂതത്തില്‍ തൊമ്മി അച്ചന്റേയും ജീവിത ചരിത്രം ഉള്‍പ്പെടുത്തിയുള്ള 'സഹനവഴിയിലെ ദിവ്യതാരങ്ങള്‍' എന്ന ഡോക്യുമെന്ററി വിജ്ഞാനപ്രദവും ശ്രദ്ധേയവുമായി. ജേക്കബ് മണ്ണാര്‍കാട്ടില്‍, മാത്യു വടക്കേല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. സ്‌നേഹവിരുന്നോടുകൂടി പരിപാടികള്‍ക്ക് സമാപനമായി.

Chicago KCS Ward 2 Family Winter Fest
ക്നാനായ കാത്തലിക്ക് സൊസെറ്റി ഓഫ് ഷിക്കാഗോയുടെ (KCS) - ഭരണഘടനാ ഭേദഗതി പ്രകാരം രൂപീകൃതമായ 8 വാർഡുകളുടെ കർമ്മ പരിപാടികൾക്ക് ഇദംപ്രഥമമായി രണ്ടാം വാർഡിലെ "ഫാമിലി വിൻഡർഫെസ്റ്റ് 2017"ന് ഉജ്ജ്വല തുടക്കം കുറിച്ചു. ഷിക്കാഗോയുടെ വെസ്റ്റ് , സൗത്ത് വെസ്റ്റ് സബർബുകളിൽ നിവസിക്കുന്ന ക്നാനായ കത്തോലിക്ക കുടുംബാംഗങ്ങളെ ഒരു കുടക്കീഴൽ അണിനിരത്തിക്കൊണ്ടു ഫെബ്രുവരി 25 തിയതി നടത്തിയ ഫാമിലി വിൻഡർഫെസ്റ്റ് 2017 നു വേദിയായത് ഡൗണേഴ്സ്ഗ്രോവ് ലിങ്കൺ സെന്ററിലെ ഓഡിറ്റോറിയവും ജിമ്നെഷ്യവും ആണ്. ടൗൺഹാൾ , കുടുംബ കൂട്ടായ്മ്മ, എന്നിങ്ങനെ സമുദായ ഐക്യത്തിനും കെട്ടുറപ്പിനും ഊന്നൽ നൽകികൊണ്ട് നടത്തിയ വിൻടർഫെസ്റ്റിൽ KCS രണ്ടാം വാർഡിലെ മാത്രം 70 ഓളം കുടുംബാംഗങ്ങൾ എത്തിച്ചേർന്നപ്പോൾ , നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും കൂടതൽ ക്നാനായ കുടുംബങ്ങൾ നിവസിക്കുന്ന ഷിക്കാഗോ KCS നു ഈ സംരംഭം ക്നാനായ കുടുബാംഗങ്ങൾ തമ്മിൽ ഊഷ്മളമായ ബന്ധങ്ങൾ വളർത്തുന്നതിനും സമുദായ ഉന്നമനത്തിനുമുള്ള പുത്തൻ വാതായനങ്ങൾ തുറന്നു കൊടുത്തിരിക്കുകയാണ് . പതിവ് ശൈലികളിൽ നിന്ന് വ്യത്യസ്തമായി പ്രസിഡണ്ട് ബിനു പൂത്തറയിൽ നേതൃത്വം കൊടുക്കുന്ന KCSഎക്സിക്യൂട്ടീവും വാർഡിലെ കുടുംബാംഗങ്ങളും നടത്തിയ ടൗൺഹാൾ വളരെ ശ്രദ്ധേയമായി. വിൻഡർഫെസ്റ്റ് 2017 കോർഡിനേറ്റർ ജോബി ഓളിയിൽ വാർഡ് തല കൂട്ടായ്‌മകളുടെ ഉദ്ദേശ്യലക്ഷ്യത്തെപറ്റി വിശദീകരിച്ചുകൊണ്ടു KCS എക്സിക്യൂട്ടീവിനെയും KCS കുടുംബങ്ങളെയും ടൗൺഹാളിലേക്ക് സ്വാഗതം ചെയ്തു.. പ്രെസിഡന്റ്റ് ബിനു പൂത്തറയിൽ , സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ , ട്രെഷറർ ഷിബു മുളയാനിക്കുന്നേൽ , ജോ. സെക്രട്ടറി ഡിബിൻ വിലങ്ങുകല്ലേൽ എന്നിവർ KCS എക്സിക്യൂട്ടീവിനെ പ്രതിനിധാനം ചെയ്തു കുടുംബങ്ങളുമായി ടൗൺഹാളിൽ സമുദായ നന്മക്കു ഉതകുന്ന ക്രിയാത്മകമായ ചർച്ചകൾ നടത്തുകയും 2017-19 കാലയളവിൽ KCS നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന കർമ്മപരിപാടികൾ അംഗങ്ങളുമായി പങ്കുവെക്കുകയും ചെയ്തു. ഇതിലൂടെ വളരെ സുതാര്യമായ ഒരു പ്രവർത്തനരീതിയായിരിക്കും തങ്ങളുടേത് എന്ന് സന്ദേശമാണ് KCS എക്സിക്യൂട്ടീവ് മുൻപോട്ടു വച്ചതു . അതിനു ശേഷം മെയ് 13 നു നടക്കുന്ന Dileep Show 2017 ഫണ്ട് റൈസിംഗ് വാർഡ് തല കിക്ക് ഓഫിനു ഉജ്വല തുടക്കം കുറിക്കുകയും വളരെയധികം കുടുംബങ്ങൾ സ്പോൺസേർസ് ആയി കടന്നു വരുകയും ചെയ്തു. വാർഡ് തലത്തിൽ ഭാവിയിൽ നടത്തുവാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളെ കുറിച്ച് വാർഡ് പ്രതിനിധികൾ ജോബി ഓളിയിൽ , സജി മാലിത്തുരുത്തേൽ , KCCNA നാഷണൽ കൗൺസിൽ മെമ്പർ ജെയ്‌മോൻ നന്തികാട്ട് എന്നിവർ വിശദീകരിക്കുകയും അംഗങ്ങൾ ആവശ്യപ്പെട്ടതനുസരിച്ചു വരും മാസങ്ങളിൽ വീണ്ടും വാർഡ് കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ തീരുമാനിക്കുകയും ചെയ്തു, വാർഡിലെ കുട്ടികളും യുവജനങ്ങളും KCS എക്സിക്യൂട്ടീവും കുടുംബാംഗങ്ങളും ഒത്തുചേർന്നു നടത്തിയ ബാസ്കറ്റ്ബാൾ, വോളീബോൾ ഗെയിംസ് വളരെ ശ്രദ്ധ ആകർഷിക്കുകയും സമാനമായ സൗകര്യങ്ങളോട് കൂടിയ ഒരു KCS കമ്മ്യൂണിറ്റി സെന്ടർ നിലവിൽ വരേണ്ടതുണ്ട് എന്ന ദീർഘനാളുകൾ ആയി നിലനിൽക്കുന്ന ആവശ്യത്തിന് ഒരിക്കൽ കൂടി അടിവര ഇടുന്നതുമായ ഒരു കാഴ്ച ആയും മാറി. വിഭവസമൃദ്ധമായ ഡിന്നറിനു ശേഷം "KCS വാർഡ് 2 -ഫാമിലി വിന്ടർഫെസ്ററ് 2017" നു തിരശീല വീണു. "ഉണരണം KCS നിറയണം മനസ്സുകളിൽ" എന്ന KCS ആപ്തവാക്യത്തെ അന്വർത്ഥമാക്കുന്ന ഒരു കുടുംബ മേള ആയി ഫാമിലി വിൻടർഫെസ്റ്റ് 2017 ഓർമിക്കപ്പെടുമെന്നും മറ്റു KCS വാർഡുകൾക്കും ഈ കൂട്ടായ്മ്മ ഒരു പ്രചോദനം ആയിത്തീരട്ടെ എന്നു൦ പ്രസിഡണ്ട് ബിനു പൂത്തറയിൽ പ്രതീക്ഷകൾ അർപ്പിച്ചു.
KCCNA Meet the candidate program
ക്‌നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമൂഖ്യത്തില്‍ ഫെബ്രുവരി 12-ാം തിയ്യതി ഞായറാഴ്ച കെ സി എസ് കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെട്ട, ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ നേര്‍ക്കുനേര്‍ സംവാദം ഇരു പാനലുകളും ഒപ്പത്തിനൊപ്പം നിലകൊണ്ടു. വൈകുന്നേരം 7.30 ന് ആരംഭിച്ച സംവാദം കെ സി എസ് പ്രസിഡന്റ് ബിനു പൂത്തുറ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ജയിംസ് ഇല്ലിക്കന്‍ നേതൃത്വം നല്‍കിയ പാനലില്‍ മേയമ്മ വെട്ടിക്കാട്ട്, ജയിസണ്‍ ഓളിയില്‍, ജയ്ക്ക് പോളപ്ര, ഷിജോ പഴയം പള്ളി എന്നിവരും , ബേബി മണക്കുന്നേല്‍ നേതൃത്വം നല്‍കിയ പാനലില്‍, സൈമണ്‍ ഇല്ലിക്കാട്ടില്‍, എബ്രഹാം പുതിയടത്ത്‌ശേരി, രാജന്‍ പടവത്തില്‍, അനില്‍ മറ്റപ്പള്ളിക്കുന്നേല്‍ എന്നിവരും പങ്കെടുത്തു. സങയെകുറിച്ചും സമുദായത്തെ കുറിച്ചും മാറി മാറി ചോദിച്ച ചോദ്യങ്ങള്‍ക്ക് ഇരു പാനലുകളും വളരെ ശക്തിയായി പ്രതികരിച്ചു.
ഓരോ സ്ഥാനാര്‍ത്ഥികളും തങ്ങലുടെ സ്ഥാനത്തെകുറിച്ച് അത്ഭുതാവഹമായ രീതിയില്‍ പ്രസംഗിക്കുകയും, അതിലൂടെ നേര്‍ക്കുനേര്‍ പരിപാടി വീക്ഷിക്കാനെത്തിയ ചിക്കാഗോയിലെ മുഴുവന്‍ ആളുകളുടേയും ശ്രദ്ധ പിടിച്ചു പറ്റി. അവസാനമായി ഇരു പ്രസിഡനന്റ് സ്ഥാര്‍ത്ഥ്കളും തങ്ങളുടെ പാനലിനു വേണ്ടി വോട്ട് ചോദിക്കുകയും, വളരെ മനോഹരമായി നേര്‍ക്കുനേര്‍ പരിപാടി സംഘടിപ്പിച്ച ചിക്കാഗോ കെ സി എസിന് അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്തു. കെ സി എസ് വൈസ് പ്രസിഡന്റ് സാജു കണ്ണംപിള്ളിയും, സെക്രട്ടറി ജോണിക്കുട്ടി പിള്ള വീട്ടിലും ഈ പരിപാടികളുടെ മോഡറേറ്റര്‍ഴ്‌സ് ആയിരുന്നു. ട്രഷറര്‍ ഷിബു മുളയാനിക്കുന്നേല്‍ പരിപാടിയില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി പറയുകയും ജോയിന്‍ര് സെക്രട്ടറി ഡിബിന്‍ വിലങ്ങുകല്ലേല്‍ സജീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. 300 ല്‍ പരം ആളുകള്‍ പങ്കെടുത്ത പരിപാടി വൈകിട്ട് 10 മണിക്ക് സ്‌നേഹവിരുന്നോടു കൂടി സമാപിച്ചു.

KCS Activity Inauguration and Commemoration of Bishops on 01/21/17
Please click the link below to see KCS Activity Inauguration, Commemoration of Bishops and Fundraising Kick Off photos.
കെ. സി. എസ് പ്രവർത്തന മുദ്രാവാക്യം പ്ര ഖ്യാപിച്ചു, "ഉണരണം കെ സി എസ് നിറയണം മനസ്സുകളിൽ "
ഷിക്കാഗോ ക്നാനായ കത്തോലിക്ക സൊസൈറ്റി കെ. സി. എസ് ഈവർഷത്തെ പ്രവർത്തന മുദ്രാവാക്യം പ്രഖ്യാപിച്ചു. "ഉണരണം കെ. സി. എസ് നിറയണം മനസ്സുകളിൽ " 2017ലെ പ്രവത്തനങ്ങൾ കെ. സി.എസ് എന്ന ലോകത്തിലെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള ക്നാനായ സംഘടന എന്ന നിലയിൽ കൂടുതൽ ഉണർവ് നൽകുക , അതോടൊപ്പം എല്ലാ ക്നാനായ ജനതാക്കുളുടെയും മനസ്സിൽ സംഘടനാ സ്നേഹം നിറക്കുക എന്നതാണ് ഈ മുദ്രാവാക്യത്തിലൂടെ ഭാരവാഹികൾ ഉദ്ദേശിക്കുന്നത് .
സംഘടന കൂടുതൽ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുക , ഒപ്പം എല്ലാ ക്നാനായ ജനതയെയും ഉൾക്കൊള്ളുക , എല്ലാവരെയും എല്ലാ പരിപാടികളിലും പങ്കെടുപ്പിക്കുക എന്നതാണ് ഈ മുദ്രവാ ക്യത്തി ലൂടെ തങ്ങൾ ഉദ്ദേശിക്കുന്നത് എന്ന് പ്രസിഡന്റ് ബിനു പൂത്തുറയിൽ അറിയിച്ചു.
ഈ വര്ഷം നടക്കുന്ന എല്ലാപരിപാടികളിലും കൂടുതൽ ക്നാനായ ജനതയുടെ പങ്കാളിത്തമാണ് കെ സി എസ് ഈ മുദ്രവാഖ്യത്തിലൂടെ ഉദ്ദേശിക്കുന്നത്.

അശരണർക്ക് ക്രിസ്തുമസ് ഡിന്നർ ഒരുക്കി കെ സി എസ് കരോൾ മുന്നേറുന്നു
ഷിക്കാഗോ കെ സി എസ് ഒരുക്കിയ വ്യത്യസ്തമായ കരോൾ ജനശ്രദ്ധ പിടിച്ചുപറ്റിയിരിക്കുയാണ്. കാരുണ്യത്തിന്റെ ഹൃദയവുമായി ക്രിസ്തുമസ് കരോളിൻ പങ്കു ചേരുവാൻ അവസരം ഒരുക്കിയിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്തുമസ് കരോൾ ചിക്കാഗോ കെ സി എസ വ്യത്യസ്‍തമാക്കിയിരിയ്ക്കുന്നത്. നോർത്ത് അമേരിക്കയിലെ ക്നാനായ തറവാട് എന്ന് അറിയപ്പെടുന്ന ചിക്കാഗോയിലെ ക്നാനായ ജനതയുടെ ചരിത്രത്തിന്റെ നിർണ്ണായകമായ ഭാഗമായ കെ സി എസ് ന്റെ ഫണ്ട് സമാഹരണത്തിൽ പങ്കാളികളാകുന്നതിനൊപ്പം, തങ്ങളുടെ മാതൃ രൂപതയായ കോട്ടയം അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ ആശ്രിതരായി കഴിയുന്നവർക്ക് വേണ്ടി ചിക്കാഗോ കെ സി എസ് ന്റെ ആഭിമുഖ്യത്തിൽ ഒരുക്കുന്ന ക്രിസ്തുമസ് ഡിന്നറിൽ കൂടി പങ്കാളിത്തം നൽകികൊണ്ട് ഇരട്ടി മധുരം നുണയുവാനുള്ള അവസരമാണ് ചിക്കാഗോയിലെ ക്നാനായ സമൂഹത്തിനു ലഭിച്ചിരിക്കുന്നത്. ചിക്കാഗോ കെ സി എസ് ഫാനിൻസ് കമ്മറ്റി ചെയർമാൻ ബൈജു കുന്നേൽ, ചിക്കാഗോ കെ സി എസ് നെ പ്രതിനിധീകരിച്ച് അതിരൂപതയിലെ വിവിധ അഗതി മന്ദിരങ്ങളിൽ, ക്രിസ്തുമസ് ഡിന്നറിനു ആവശ്യമായ സംഭാവന വിതരണം ചെയ്തു. തോട്ടറയിലെ സെന്റ് ജോസഫ് കോൺവെന്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ക്യാൻസർ രോഗികൾക്ക് വേണ്ടിയുള്ള പാലിയേറ്റിവ് കെയർ സെന്റർ, ഭിന്ന ശേഷിയുള്ള കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഏറ്റുമാനൂരിലെ സാൻജോസ് വിദ്യാലയ, അശരണരായ സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പൂഴിക്കോലിലെ മാർത്താ ഭവൻ, ക്യാൻസർ രോഗികളെ പരിപാലിക്കുവാൻ വേണ്ടി ഗാന്ധിനഗറിൽ സെന്റ് ജോസഫ് സിസ്റ്റേഴ്‌സിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സെന്റ് ജോസഫ് ഹോം എന്ന ക്യാൻസർ പാലിയേറ്റിവ് കെയർ സെന്റർ, കൈപ്പുഴയിലെ സെന്റ് തോമസ് അസൈലം, എന്നിവിടങ്ങളിലാണ് ചിക്കാഗോ കെ സി എസ് ന്റെ കാരുണ്യകരങ്ങൾ എത്തിയത്. ഇരവിമംഗലം പള്ളി വികാരി ഫാ.ജോസഫ് മുളവനാൽ സന്നിഹിതനായിരുന്നു. സമാധാനത്തിന്റെ സന്ദേശവുമായി കടന്നു വരുന്ന ക്രിസ്തുമസ് ലോകമെമ്പാടുമുള്ള ക്നാനായ കുടുംബങ്ങളിലും സമൂഹത്തിലും ആഘോഷിക്കുമ്പോൾ, വേദനയും കഷ്ടതയും അനുഭവിക്കുന്ന തങ്ങളുടെ സഹോദരങ്ങൾക്ക്, ഒരു നേരത്തെ സന്തോഷം പകർന്നു നൽകുവാൻ മുന്നിട്ടിറങ്ങിയ ചിക്കാഗോ കെ സി എസ് അംഗങ്ങളുടെ മഹാമനസ്കത അനുകരണീയവും അനുഗ്രഹദായകവുമാണ് എന്ന് ഫാ.ജോസഫ് മുളവനാൽ അനുസ്മരിച്ചു. കാരുണ്യത്തിന്റെ ഹൃദയത്തോടെ ക്രിസ്തുമസ് ആഘോഷങ്ങളെ സമീപിക്കുന്ന കെ സി എസ് ഭാരവാഹികളെയും, ഈ ഉദ്യമത്തിൽ നിറഞ്ഞ ഹൃദയത്തോടെ സഹകരിച്ച ചിക്കാഗോയിലെ എല്ലാ ക്നാനായ മക്കളെയും അഭിനന്ദിക്കുകയും അവർക്കും കുടുംബങ്ങൾക്കും ശാന്തിയുടെയും സമാധാനത്തിന്റെയും നാമകളും അനുഗ്രഹങ്ങളും നേരുന്നതായി അദ്ദേഹം അറിയിച്ചു.